മലയാളിക്ക് മതിപ്പില്ലാത്ത ഇംഗ്ലീഷ്
Wednesday,
October 08,
2008
മലയാളിയുടെ ഇംഗ്ലീഷിനെക്കുറിച്ച് മലയാളിക്ക് മതിപ്പു കാണില്ല. കേരളത്തിലെ ഇംഗ്ലീഷിന്റെ കാര്യത്തില്‍ നിലവാരം താഴേക്കാണെന്നാണ് പ്രധാന പരാതി. അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ അടുത്തിടെ നാം ചെറുതായി ചെറുതായി വരുകയാണ്. എന്നാല്‍ ഇതിനിടയില്‍ ഒരു സന്തോഷ വാര്‍ത്ത. മലയാളിയുടെ ഇംഗ്ലീഷ് വളരെ മെച്ചമാണെന്ന് ചുരുങ്ങിയപക്ഷം ദക്ഷിണ കൊറിയക്കാരെങ്കിലും വിശ്വസിക്കുന്നു. കൊച്ചിയില്‍ താമസിച്ചു പഠിക്കുന്ന എട്ടിനും 15 നും മധ്യേ പ്രായം വരുന്ന കൊറിയന്‍ കുട്ടികളാണ് മലയാളിയുടെ ഇംഗ്ലീഷിന് പാസ് മാര്‍ക്ക് നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ ഇവര്‍ താമസിക്കുന്നതു തന്നെ ഇംഗ്ലീഷ് പഠിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
പ്ലസ് ടു ( 12ാം ക്ലാസ് ) വരെ കൊറിയയില്‍ ഇംഗ്ലീഷ് പഠനം കുലുക്കിക്കുത്തി ഉത്തരമെഴുതുന്ന രീതിയിലാണ്. നിലവാരം വളരെ പിന്നോക്കം. ഉച്ചാരണം ആണെങ്കില്‍ അതിലേറെ മോശം ഇവിടെ ആണെങ്കില്‍ പഠിക്കാന്‍ ഒട്ടേറെയുണ്ടെന്നും,എല്ലാ ചോദ്യങ്ങള്‍ക്കും നീണ്ട ഉത്തരം എഴുതണമെന്നും എറണാകുളത്തെ ഗ്രിഗോറിയന്‍ പബ്ലിക്ക് സ്ക്കുളില്‍ പഠിക്കുന്ന കൊറിയക്കാരി വോന്‍ ഗയൂങ്ങ് നാ പറയുന്നു. കൊറിയയിലെ ബുസാന്‍,ദെയ്ഗു എന്നീ നഗരങ്ങളില്‍ നിന്ന് നിരവധിക്കുട്ടികള്‍ ഇവിടെ എത്തിയട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടി നഗരത്തിലെ വീടുകള്‍ വാടകയ്ക്ക് എടുത്താണ് പഠനം. ഗ്രിഗോറിയന്‍ പബ്ലിക്ക് സ്ക്കൂളിന് പുറമെ ടോക്ക് എച്ചിലും കൊറിയന്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവിടത്തെ പഠനം കഴിഞ്ഞാല്‍ ഹാവാര്‍ഡിലും ഓക്സ്ഫോര്‍ഡിലും ലക്ഷ്യമാക്കിയാണ് മിക്കവരും കൊച്ചിയിലെത്തിയിരിക്കുന്നത്. മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്താല്‍ കൊച്ചിയിലെ കുറഞ്ഞ വിദ്യാഭ്യാസച്ചെലവാണ് കൊറിയക്കാരെ കൊച്ചിയിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത്. കൊച്ചിയില്‍ താമസിക്കുന്ന ഒരു കൊറിയന്‍ യുവതിയാണ് ഇവര്‍ക്ക് വഴികാട്ടിയായത്.
ക്രിസ്തുമത വിശ്വാസികളാണ് ഈ കൊറിയന്‍ കുട്ടികള്‍ . നിരവധി കൊറിയന്‍ ചര്‍ച്ചുകള്‍ കൊച്ചിയിലുള്ളതും കൊറിയക്കാരെ കൊച്ചിയിലേക്ക് ആകര്‍ഷിച്ചതില്‍ ഒരു ഘടകമായി.
Close...
Maximum Character Allowed -
4000