മുംബൈ: തുടക്കം നന്നായാലേ ഒടുക്കവും നന്നാവൂ. തുടക്കവും ഒടുക്കവും നന്നായാല്‍ മധ്യകാലവും വലിയ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞുപോകാം. ആദ്യമായി ചെയ്യുന്ന ജോലിയുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. പ്രഫഷണല്‍ സ്കില്‍ വര്‍ധിപ്പിക്കാന്‍ കഴിയുന്ന ജോലിയില്‍ തുടങ്ങിയാലേ കരിയറില്‍ വളര്‍ച്ചയുണ്ടാവൂ. ആദ്യമായി കിട്ടുന്ന ജോലി ഏതാണെന്നല്ല, തെരഞ്ഞെടുക്കുന്ന ജോലി ഏതാണെന്നതാണു പ്രധാനമെന്നര്‍ഥം. കരിയറിലെ തുടക്കക്കാരായ യുവാക്കളുമായി നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവില്‍ പ്രമുഖ കരിയര്‍ കണ്‍സള്‍ട്ടന്റുമാര്‍ അഞ്ചു മേഖലകള്‍ തുടക്കക്കാര്‍ക്കു പറ്റില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
1. ഡോര്‍ ടു ഡോര്‍ സെയില്‍സ് പേഴ്സണ്‍
പ്രതീക്ഷിച്ചിരുന്നത്: കമ്യൂണിക്കേഷന്‍ സ്കില്‍ വര്‍ധിപ്പിക്കാന്‍ ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിംഗില്‍ തുടങ്ങുന്നതു നല്ലത്. പലതരം ആളുകളുമായി ഇടപെടുന്നത് തുറന്ന കാഴ്ചപ്പാടുണ്ടാക്കും. വ്യത്യസ്ത മേഖലകളിലുള്ളവരുമായി ഇടപെടുന്നത് ബിസിനസ് രംഗത്തെക്കുറിച്ചു കൂടുതല്‍ അറിവു നല്‍കും.
യാഥാര്‍ഥ്യം: അടയുന്ന വാതിലുകള്‍ നിരാശ മാത്രം നല്‍കും. അലച്ചില്‍ മാത്രം ബാക്കിയാകും. (ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിംഗ് നിര്‍ത്തി ഐടി കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ഇത്തരം തിക്താനുഭവങ്ങള്‍ മാറിയെ്ന് ഡല്‍ഹി സ്വദേശിയും ഇരുപത്തിരണ്ടുകാരനുമായ ശ്രീരഞ്ജന്‍ റാവു).
2. റസ്റ്റോറന്റ് സ്റ്റാഫ്
പ്രതീക്ഷ:കിട്ടാനെളുപ്പം. ടെന്‍ഷന്‍ കുറവ്. കൂടുതലാളുകളുമായി ഇടപഴകുന്നു.
യാഥാര്‍ഥ്യം: ഒരേ സമയം ഒന്നിലേറെ പേരുടെ ആവശ്യങ്ങള്‍ക്കൊത്തു പെരുമാറണം. ജോലിസമയം 12 മണിക്കൂര്‍. ക്ലീനിംഗും സ്വയം ഏറ്റെടുക്കേണ്ടിവരും. സുഹൃദ് സദസ്സില്‍ അപകര്‍ഷതയ്ക്കു വഴിവയ്ക്കുന്നു.
3.റിക്രൂട്ടിംഗ് ഏജന്‍സികളിലെ ടെലി കോളര്‍
പ്രതീക്ഷ: എച്ച്.ആര്‍ വിഭാഗത്തിന്റെ ജോലികള്‍ ചെയ്യുന്നു. കൂടുതല്‍ ബഹുമാനം ലഭിക്കും.
യാഥാര്‍ഥ്യം: ഉദ്യോഗാര്‍ഥികളുടെ യഥാര്‍ഥ കഴിവു വിലയിരുത്താന്‍ സമയം ലഭിക്കുന്നില്ല. പകുതി വാഗ്ദാനങ്ങളും പാഴ്‌വാക്കാകുന്നതില്‍ മനസു മടുക്കുന്നു.
4. പബ്ലിക് റിലേഷന്‍സ് എക്സിക്യൂട്ടീവ്
പ്രതീക്ഷ: ധാരാളം അവസരങ്ങള്‍. കമ്യൂണിക്കേഷന്‍ സ്കില്‍ വര്‍ധിപ്പിക്കും. സമൂഹത്തില്‍ ഉന്നത പദവി.
യാഥാര്‍ഥ്യം: പലപ്പോഴും ജോലി സെയില്‍സ് എക്സിക്യൂട്ടീവിന്റേത്. (പത്രങ്ങളില്‍ പി.ആര്‍. എക്സിക്യൂട്ടീവുമാരെ ആവശ്യപ്പെട്ട് ഏറെ പരസ്യങ്ങള്‍ വരുന്നുണ്ടെങ്കിലും ഒഴിവുകള്‍ ഏറെ കുറവ്. പത്രവായന ഉണ്ടാകുമെന്ന മെച്ചം മാത്രം എന്ന് ഉദ്യോഗാര്‍ഥികളുടെ പരിഹാസം)
5. ബ്യൂട്ടി പാര്‍ലര്‍ അസിസ്റ്റന്റ്
പ്രതീക്ഷ: യുവതലമുറയുടെ സൗന്ദര്യം നിങ്ങളുടെ വിരല്‍ത്തുമ്പില്‍. മാറുന്ന ലോകത്തെ മാറ്റുന്നതു നിങ്ങള്‍.
യാഥാര്‍ഥ്യം: ഫോണ്‍ കോളുകള്‍ക്കു മറുപടി പറയുക, കാത്തു നില്‍ക്കുന്ന കസ്റ്റമര്‍ക്കു ചായ നല്‍കുക, പാര്‍ലര്‍ വൃത്തിയാക്കുക.
Close...
Maximum Character Allowed -
4000