നെടുമ്പാശേരി
നിരവധി മലയാളികള്‍ വ്യാജപാസ്പോര്‍ട്ട് ലോബിയുടെ കുടുക്കില്‍ പെടുന്നു. 'കാസര്‍കോട് എംബസി' എന്നാണിതിനു ഗള്‍ഫില്‍ അറിയപ്പെടുന്ന ഓമനപ്പേര്.
പാസ്പോര്‍ട്ടു നഷ്ടമായ ശേഷം നാട്ടിലേക്കു പോരാന്‍ എംബസിയിലെത്തുന്നവരെ ചാക്കിട്ടുപിടിക്കുന്നത് ഇവരുടെ ഏജന്റുമാരാണ്. ഇവരില്‍ നിന്നു പണമീടാക്കി വ്യാജപാസ്പോര്‍ട്ടു നല്‍കും. വ്യാജനുമായി കുറെക്കാലം കൂടി കഴിയാം. മിക്കപ്പോഴും അറബികളില്‍ നിന്നു ശേഖരിക്കുന്ന പാസ്പോര്‍ട്ടുകളില്‍ ഫോട്ടോ മാറ്റിയായിരിക്കും ഈ വ്യാജനുണ്ടാക്കുക. പിണങ്ങിപ്പിരിയുന്നവരുടെ പാസ്പോര്‍ട്ടുകളാണ് സ്പോണ്‍സര്‍മാര്‍ ഇത്തരം റാക്കറ്റുകള്‍ക്കു വില്‍ക്കുന്നത്. സ്പോണ്‍സറുമായി തെറ്റിയാല്‍ മിക്കപ്പോഴും പാസ്പോര്‍ട്ടു തിരികെക്കിട്ടാറില്ല. ഇതു ചോദ്യം ചെയ്താല്‍ കേസും വഴക്കുമൊക്കെയാവുകയും ചെയ്യും.
ഇത്തരക്കാരുടെ പാസ്പോര്‍ട്ടുകള്‍ തല മാറ്റി ഒട്ടിച്ച് നാട്ടിലെത്തുന്നവര്‍ ഇവിടത്തെ എയര്‍പോര്‍ട്ടുകളില്‍ പിടിക്കപ്പെടും. കൊച്ചി വഴി ഇക്കൊല്ലം ഇതേവരെ ഇരുപതുപേരും കോഴിക്കോടുവഴി 25 പേരും തിരുവനന്തപുരത്ത് 21 പേരും ഇത്തരം വ്യാജപാസ്പോര്‍ട്ടുമായി പിടിക്കപ്പെട്ടു. പിടിക്കപ്പെടാതെ കടന്നുപോന്നവര്‍ ഇതിലുമെത്രയോ ഏറെ.
Close...
Maximum Character Allowed -
4000