ഫുട്ബോളില്‍ മഞ്ഞക്കാര്‍ഡു
Wednesday,
October 08,
2008
ഫുട്ബോളില്‍ മഞ്ഞക്കാര്‍ഡു കണ്ടാല്‍ മുന്നറിയിപ്പാണ്. ചുവപ്പു കാണുമ്പോള്‍ ഔട്ട്.
രാജ്യത്തെ ഐടി രംഗവും ഇതുപോലെ മുന്നറിയിപ്പു കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. പെര്‍ഫോമന്‍സ് മോശമെന്നു കാണിച്ച് ജീവനക്കാരെ പിരിച്ചുവിടാന്‍ പ്രയോഗിക്കുന്ന പിങ്ക് സ്്ലിപ്.
ആഗോളതലത്തിലെ ഐടി ബൂമിന്റെ ഭാഗമായി ഇന്ത്യയിലും വന്‍ശമ്പളക്കാരുടെ പട സൃഷ്ടിച്ച ഐടി കമ്പനികള്‍ ലാഭ-നഷ്ടക്കണക്കുകള്‍ കൂട്ടിത്തുടങ്ങിയതിന്റെ സൂചന.
ഇന്ത്യന്‍ ഐടിയിലെ മുന്‍നിര കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), പത്നി കംപ്യൂട്ടേഴ്സ് എന്നിവ കഴിഞ്ഞ ഫെബ്രുവരി മുതല്‍ പിങ്ക് സ്്ലിപ് നല്‍കി വിട്ട നൂറുകണക്കിന് ഐടി പ്രഫഷണലുകള്‍ ഇപ്പോള്‍ പണിയില്ലാതെ നടപ്പാണ്.
ഇവര്‍ക്കു കൂട്ടായി അന്താരാഷ്ട്ര തലത്തില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (ഐബിഎം), യാഹൂ എന്നിവയും മറ്റു ചെറുകമ്പനികളും പലകാലങ്ങളില്‍ പിരിച്ചുവിട്ടവരുമുണ്ട്. ജോലി സുരക്ഷിതത്വം ആവശ്യമില്ലാത്ത പോഷ് തൊഴില്‍മേഖലയെന്ന് കരുതിയിരുന്നതാണ് ഐടി.
പിങ്ക് സ്്ലിപ് കിട്ടിയ ഐടി പ്രഫഷണലുകളെ ഭേദപ്പെട്ട കമ്പനികളൊന്നും പിന്നീട് ജോലിക്കെടുക്കില്ല. പെര്‍ഫോമന്‍സ് മോശം എന്നുകാട്ടി കമ്പനികള്‍ പിങ്ക് സ്്ലിപ് നല്‍കുന്നതിന്റെ യഥാര്‍ഥ കാരണം മേറ്റ്ന്തെങ്കിലുമോ കമ്പനികള്‍ ചെലവുചുരുക്കാന്‍ ചെയ്യുന്ന അകാരണ പിരിച്ചുവിടലോ ആണെന്ന് പിരിച്ചുവിടപ്പെട്ടവര്‍ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഐടി കമ്പനികളും ന്യൂജനറേഷന്‍ ബാങ്കുകളും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും എട്ടുമുതല്‍ പത്തുശതമാനംവരെ പ്രഫഷണലുകളെ പിങ്ക് സ്്ലിപ് നല്‍കി ഒഴിവാക്കിയിട്ടുണ്ട്. ചില ഐടി കമ്പനികള്‍ ഓരോവര്‍ഷവും 6,000 മുതല്‍ 25,000 വരെ ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടായിരുന്നു.
പിങ്ക് സ്്ലിപ് കിട്ടുന്നവരെ കുടുക്കിലാക്കുന്നത് അവര്‍ക്കു കിട്ടുന്ന റിലീവിംഗ് ഓര്‍ഡറാണ്. കടുത്ത ഭാഷയിലായിരിക്കും അതിന്റെ രചന. സേവനത്തിനുള്ള നന്ദിവചനങ്ങള്‍ തികച്ചും ഔപചാരികം മാത്രം.
അമേരിക്കയിലാണ് പിങ്ക് സ്്ലിപ് സംസ്കാരത്തിന്റെ പിറവി. 1915 മുതല്‍ അവിടെ അത്തരം ഓര്‍ഡറുകള്‍ പിങ്ക് നിറമുള്ള കടലാസിലാണ് തയാറാക്കി നല്‍കിയിരുന്നത്. കളറിന് ഇപ്പോള്‍ വലിയ പ്രസക്തിയില്ലെങ്കിലും ആ പ്രയോഗം നിലനില്‍ക്കുന്നു. ബ്രിട്ടനില്‍ പി45 പേപ്പറിലും ബെല്‍ജിയത്തില്‍ സി4 പേപ്പറിലും തയാറാക്കുന്നതാണ് പിങ്ക് സ്്ലിപ്.
Close...
Maximum Character Allowed -
4000