ആലുവ
സ്വന്തം ലേഖകന്‍
ദേശീയപാത തോട്ടക്കാട്ടുകര ജങ്ങ്ഷന്‍ മുതല്‍ പറവൂര്‍ കവ ലവരെ റോഡു വീതികൂട്ടാന്‍ സ്ഥലം ഏറ്റെടുത്തിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതു വ്യാപാരികള്‍ക്കു വിനയാകുന്നു. തോട്ടക്കാട്ടുകര ജങ്ങ്ഷനിലെ ഗ താഗതക്കുരുക്കു പരിഹരിക്കാനാണു മൂന്നു വര്‍ഷം മുമ്പു സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഒരു വര്‍ഷം മുന്‍പേ ഭൂരിഭാഗം സ്ഥല ഉടമകള്‍ക്കും സ്ഥല വില നല്‍കിയെങ്കിലും റോ ഡ് വികസനം ഇഴഞ്ഞു നീങ്ങുകയാണ്. ഒരു കിലോ മീറ്റര്‍ ദൂരം വരുന്ന ദേശീയപാതക്കു ഇരുവശവും വീതികൂട്ടുന്നുണ്ട്. ആലുവ മുതല്‍ ചാലക്കുടിവരെ നാലുവരിപാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക വകയിരുത്തുന്നത്. എന്നാ ല്‍ സ്ഥലം ഏറ്റെടുത്തിട്ടും പണി ആരംഭിക്കാത്തതു സ്ഥലം വിട്ടുകൊടുത്ത വ്യാപാരികളെ പ്രതി സന്ധിയിലാക്കി.
Close...
Maximum Character Allowed -
4000