Sign Up
|
Sign In
Sign Out
|
Login
Close...
User Name
Password
Save my username and password
Edit Profile
Forgot password?
Change password
Vaartha Blog
|
Forum
|
RSS
|
Download Font
Thursday, February 09, 2012 7:05 AM IST
Search
Malayalam
English
1 141 News %>
News
Headlines
Kerala News
National News
World News
Business
Sports
Editorial
NRK Zone
Regional
1 142 Features %>
Features
Cinema
Cartoon
Caricature
Vaartha Life
Astrology
Archives
Announcements
Supplements
Speed
EduPlus
Job4U
Real Estate
Travel
TrendZ
Home
>> Cinema>> Interviews
Interviews
വഞ്ചിച്ചു, എല്ലാവരും
Thursday,
October 09,
2008
Other Stories
EMail
|
Print
|
Blog
|
Rate the Story
Close...
മനോജുമായുള്ള ബന്ധം തകര്‍ന്നതെങ്ങിനെ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു ചിലപ്പോള്‍ മൗനവും മറ്റു ചിലപ്പോള്‍ നിറഞ്ഞ ചിരിയുമായിരുന്നു മറുപടി. തന്റെ ജീവിതത്തിന്റെ, ആത്മാവിന്റെ ഭാഗമാണെന്നു കരുതിയവര്‍ കുറ്റം പറഞ്ഞപ്പോള്‍ പകച്ചു പോയി.
തന്റെ സഹോദരിമാരും അമ്മയും മനോജും കൂടി വന്നാണ് കുഞ്ഞാറ്റയെ കൊണ്ടു പോയതെന്ന കാര്യം ഉര്‍വശി സമ്മതിക്കുന്നു. ഞാനാരേയും കുറ്റപ്പെടുത്തുന്നില്ല. എന്റെ വീട്ടില്‍ നടന്ന കാര്യം ഇതിനകം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. സിനിമയില്‍ നിന്നുള്ള രണ്ടാളുകളുടെ ഡിവോഴ്സ് കേസ് ചര്‍ച്ചയാകുന്നത് സ്വാഭാവികം. ഇനിയും ഞാന്‍ ഇക്കാര്യത്തില്‍ ആരെയെങ്കിലും കുറ്റം പറഞ്ഞിട്ട് എനിക്കോ മനോജിനോ ഗുണമുണ്ടെന്നു തോന്നുന്നില്ല. സ്നേഹിച്ചവരെ അന്ധമായി വിശ്വസിച്ചതാണ് ഞാന്‍ ചെയ്ത തെറ്റോ ശരിയോ?
മകളെ എന്നില്‍ നിന്നകറ്റാന്‍ ആര്‍ക്കും കഴിയില്ല. അവളോടൊപ്പം ഭക്ഷണം കഴിക്കണമെന്നു ഞാന്‍ വിചാരിച്ചാല്‍ എന്നെ തടയാന്‍ ആര്‍ക്കും കഴിയില്ല. ഇങ്ങനെ പറയുന്ന അമ്മയെ നിങ്ങളറിയും. ഉര്‍വശി.
അഞ്ചു സംസ്ഥാന അവാര്‍ഡുകളും ഒരു ദേശീയ അവാര്‍ഡും നേടിയ, വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച നടിയല്ല ഇന്ന് ഉര്‍വശി. ഭര്‍ത്താവും നടനുമായ മനോജ്. കെ ജയനുമായുള്ള വിവാഹമോചനമോചനക്കേസ് ചെന്നൈയില്‍, മകള്‍ കുഞ്ഞാറ്റയെ വിട്ടു കിട്ടാനുള്ള കേസ് എറണാകുളത്ത്. ഉര്‍വശിയുടെ സഹോദരിമാരുടേയും അമ്മയുടേയും പിന്തുണ മനോജിനാണെന്ന റിപ്പോര്‍ട്ടുകള്‍ ആശയക്കുഴപ്പമുണ്ടാക്കി.
കുറച്ചു നാളായി ഉര്‍വശി- മനോജ് ഗോസിപ്പുകള്‍ ധാരാളം പ്രചരിക്കുന്നുണ്ട്.എറണാകുളത്തെ കുടുംബക്കോടതിക്കു മുന്നില്‍ മനോജും ഉര്‍വശിയും വന്നിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. അന്നവിടെ ഒരു സെക്യൂരിറ്റിയുടെ മീശ പിരിച്ചു കളിയാക്കിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വാര്‍ത്തയായിരുന്നു. ഒന്നിനും വിശദീകരണം നല്‍കാതെ ഉര്‍വശി നിശബ്ദത പാലിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ചാനലിന്റെ ക്വസ്റ്റ്യന്‍ അവര്‍ പരിപാടിയില്‍ സംസാരിക്കവെ ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ ഉര്‍വശി ശ്രമിച്ചു. കൂട്ടുകുടുബ സാഹചര്യത്തില്‍ ജീവിച്ച എനിക്കു മനോജുമായി അഡ്ജസ്റ്റു ചെയ്യാന്‍ വിഷമമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞു മാസങ്ങളോളം മനോജിനു സിനിമയൊന്നുമില്ലായിരുന്നു. ഞാന്‍ ജോലിയെടുത്തേ മതിയാകൂ എന്ന സാഹചര്യം. അതൊന്നും എന്നെ ബാധിച്ചില്ല. കുഞ്ഞാറ്റ വളര്‍ന്നതോടെ ഞാന്‍ സിനിമകള്‍ കുറച്ചു. അപ്പോഴും നിരവധി മികച്ച ഓഫറുകള്‍ മലയാളത്തില്‍ നിന്നുണ്ടായിരുന്നു. വിവാഹം കഴിഞ്ഞപ്പോള്‍ത്തന്നെ കൂടുതല്‍ ഗോസിപ്പുകള്‍ വേണ്ട എന്നു വച്ചു മലയാള സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. അതിലൊന്നും എനിക്കു വിഷമമുണ്ടായിരുന്നില്ല. ഇതൊന്നും എന്റെ സ്വപ്നത്തിലില്ലായിരുന്നു.
ജീവിതത്തില്‍ ലഭിച്ചതെല്ലാം നന്മ എന്നു മാത്രമേ ഞാന്‍ കരുതിയിട്ടുള്ളൂ. ഇങ്ങനെയൊക്കെയായിട്ടും മനോജുമായുള്ള ബന്ധം തകര്‍ന്നതെങ്ങിനെ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു ചിപ്പോള്‍ മൗനവും മറ്റു ചിലപ്പോള്‍ നിറഞ്ഞ ചിരിയുമായിരുന്നു മറുപടി. തന്റെ ജീവിതത്തിന്റെ, ആത്മാവിന്റെ ഭാഗമാണെന്നു കരുതിയവര്‍ കുറ്റം പറഞ്ഞപ്പോള്‍ പകച്ചു പോയി. തന്റെ സഹോദരിമാരും അമ്മയും മനോജും കൂടി വന്നാണ് കുഞ്ഞാറ്റയെ കൊണ്ടു പോയതെന്ന കാര്യം ഉര്‍വശി സമ്മതിക്കുന്നു. ഞാനാരേയും കുറ്റപ്പെടുത്തുന്നില്ല. എന്റെ വീട്ടില്‍ നടന്ന കാര്യം ഇതിനകം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. സിനിമയില്‍ നിന്നുള്ള രണ്ടാളുകളുടെ ഡിവോഴ്സ് കേസ് ചര്‍ച്ചയാകുന്നത് സ്വാഭാവികം. ഇനിയും ഞാന്‍ ഇക്കാര്യത്തില്‍ ആരെയെങ്കിലും കുറ്റം പറഞ്ഞിട്ട് എനിക്കോ മനോജിനോ ഗുണമുണ്ടെന്നു തോന്നുന്നില്ല. സ്നേഹിച്ചവരെ അന്ധമായി വിശ്വസിച്ചതാണ് ഞാന്‍ ചെയ്ത തെറ്റോ ശരിയോ. ഇപ്പോള്‍ കുഞ്ഞാറ്റയ്ക്ക് എട്ടു വയസായി. ഏഴു വയസു വരെ ഞാനാണു വളര്‍ത്തിയത്. അതിനു ശേഷമാണ് എന്റെ മകളെ അവര്‍ കൊണ്ടു പോയത്. ഞാനാരോടും ചോദിച്ചില്ല.
എന്തിനു ചോദിക്കണം. ഞാന്‍ പ്രണയിച്ചപ്പോള്‍ എന്റെ കുടുംബത്തിലാരോടും ചോദിച്ചില്ല, വിവാഹിതയായപ്പോള്‍ ചോദിച്ചില്ല. പിന്നെന്തിന് ഇപ്പോള്‍ അവരോടു ചോദിക്കണം. എന്റെ സ്വകാര്യത തുറന്നു ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ല. ഒന്നു ഞാന്‍ പറയാം. കുഞ്ഞിന്റെ സംരക്ഷണം എനിക്കു കിട്ടുമെന്നാണു പ്രതീക്ഷ. ഒരു പെണ്‍കുഞ്ഞ് അമ്മയുടെ സംരക്ഷണത്തില്‍ വളരണം. ഇത്രയും പോലും പറയാന്‍ താല്‍പര്യമില്ലായിരുന്നു.
കേസുകള്‍ വന്ന്, കോടതിയിലുള്‍പ്പടെ ചിലതു തുറന്നു പറയാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. ഉര്‍വശി മദ്യപിക്കും, മയക്കുമരുന്നു കഴിക്കും, കുഞ്ഞിനെ നോക്കാന്‍ സമയമില്ല എന്നൊക്കെയാണല്ലോ ആരോപണം എന്ന ചോദ്യത്തിനും മറുപടി കൃത്യമായിരുന്നില്ല. ഞാന്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ എങ്ങിനെ സിനിമകള്‍ കിട്ടുന്നു, അവാര്‍ഡുകള്‍ കിട്ടുന്നു എന്നൊക്കെ ഉര്‍വശി മറുചോദ്യം ഉന്നയിച്ചു. കുടുംബകോടതിയില്‍ നിന്ന് ആരുടേയും കണ്ണില്‍ പെടാതെ രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ ഫോട്ടോഗ്രാഫര്‍മാരെ വിളിച്ചു വരുത്തിയപ്പോഴാണ് സെക്യൂരിറ്റിയുടെ മീശ പിരിച്ച സംഭവം. അതും എനിക്കെതിരെ വാര്‍ത്തയായി. ഞാന്‍ കണ്ണീരൊഴുക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളാകുമെന്നു പറഞ്ഞാണ് ഉര്‍വശി അവസാനിപ്പിച്ചത്.
EMail
|
Print
|
Blog
|
Rate the Story
Bookmark This Page
Reditt
Del.icio.us
Newsvine
Facebook
My Yahoo
Twitter
Orkut
Related News
Most Rated News
Most Visited News
"പാഞ്ചാലി' ആടി മനം നിറഞ്ഞു
രാഗചന്ദ്രിക ചാലിച്ച...
yours ഭാഗ്യരാജ്
പദ്മരാജനെ പ്രണയിച്ച്
ഉടല് മണ്ണുക്ക് ഉയിര് രജനിക്ക്
മമ്മൂട്ടി ബ്ലോഗറായി
പ്രിയാമണിക്കു വിവാഹം
രഞ്ജിനി ഇന്‍ സ്റ്റയില്
ഡിവോഴ്സില് ശ്രുതിക്ക് കസേര തെറിച്ചു
നല്ല സിനിമകളുടെ കൂട്ടുകാരന്
Close...
Name
Email
City
Comments:
Maximum Character Allowed -
4000
Comments
Be the first to comment on this News or Article...
Language
Malayalam
English
*
Name
*
City
*
Comments
Maximum Characters -
4000
*
Enter the Security Code
*
Name
*
City
*
Comments
പരമാവധി അക്ഷരങ്ങള്‍ -
4000
*
Enter the Security Code
വളഞ്ഞു