കോസ്റ്റ്യൂം റിച്ച് ദ്രോണഭിഷേക് ബച്ചന്‍ സൂപ്പര്‍ ഹീറോയാകുന്ന ദ്രോണ ഇതിനകം ബോളിവുഡില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. അഭിഷേകിന്റേയും നായിക പ്രിയങ്കാ ചോപ്രയുടേയും കോസ്റ്റ്യൂമിനെക്കുറിച്ചാണ് പ്രധാന ചര്‍ച്ച. യാഥാര്‍ത്ഥ്യവും ഫിക്ഷനും ഇട കലര്‍ന്നുള്ളപ്രമേയമാണ് ദ്രോണയുടേത്. അതിനനുസരിച്ചുള്ള കോസ്റ്റ്യൂമാണ് തയ്യാറാക്കിയിരിക്കുന്നതും. ഒരു ഫാന്റസി അഡ്വഞ്ചറിനു ചേര്‍ന്ന വസ്ത്രാലങ്കാരം. ഉത്തരേന്ത്യയിലെ പരമ്പരാഗത വിവാഹങ്ങളില്‍ വരന്‍ ധരിക്കുന്ന വേഷമാണ് കോസ്റ്റ്യൂമിന് അടിസ്ഥാനം. പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരായ അനിത ഷ്രോഫ് അദജാനിയയും ഗൗരവ് ഗുപ്തയും ചേര്‍ന്നാണ് കോസ്റ്റ്യൂം ഒരുക്കിയത്. ഗോള്‍ഡി ബെല്‍ സംവിധാനം ചെയ്യുന്ന ദ്രോണ അടുത്തമാസം രണ്ടിനു തിയേറ്ററുകളിലെത്തും. തന്റെ ജീവിത ദൗത്യമെന്തെന്നറിയാവുന്ന ആദിത്യ എന്ന രാജകുടുംബാംഗത്തിന്റെ കഥയാണു ദ്രോണ. ഐശ്യര്യ റായ് ബച്ചനും അഭിഷേകും ഋത്വിക് റോഷനും അഭിനയിച്ച ധൂം-2വിന് അനിത തയ്യാറാക്കിയ കോസ്റ്റ്യൂം ഏറെ പ്രശംസ നേടിയിരുന്നു. ദ്രോണയുടെ കോസ്റ്റ്യൂമില്‍ ത്രീഡി ഇഫക്ടു തോന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അനിത പറയുന്നു. അഭിഷേകിനു മെറ്റല്‍ എംബ്രോയിഡറിയുള്ള ലിനന്‍ കോട്ട്, തലയില്‍ രത്നം പതിച്ച ബ്രെയ്സ്ലെറ്റ്. രാജസ്ഥാനിലെ സ്ത്രീകള്‍ തലയില്‍ കെട്ടിടുന്ന രീതി നോക്കിയാണു ബ്രെയ്സ്ലെറ്റ് തയ്യാറാക്കിത്. 2006ലെ ഹിറ്റ് ധൂം- 2വില്‍ ഐശ്വര്യക്കു തയ്യാറാക്കിയ കോസ്റ്റ്യൂമില്‍ ചെറിയ മാറ്റങ്ങളോടെയാണു പ്രിയങ്കക്കു നല്‍കിയത്. ലെതറില്‍ തയ്യാറാക്കിയ കറുത്ത പാന്റാണ് പ്രിയങ്കയുടെ വേഷം. അഭിഷേകിന്റെ അംഗരക്ഷകയുടെ റോളാണ് പ്രിയങ്കയുടേത്. അതു തോന്നിപ്പിക്കുന്ന രീതിയിലാണ് കോസ്റ്റ്യൂം. കറുത്ത പാന്റിന്റെ മുകളിലൂടെ കോട്ട്. ചുവപ്പു നിറത്തിലുള്ള ഹീലുകളുള്ള ബൂട്ട്സ്. തലയില്‍ ലെതര്‍ ബാന്‍ഡ്. അതിനു ചേരുന്ന ആംബാന്‍ഡും റിങ്ങും. പ്രിയങ്കയുടെ തലേക്കെട്ടു കിട്ടിയത് സിഖുകാരില്‍ നിന്നാണ്. വില്ലന്‍ റോളിലെത്തുന്ന കെ.കെ മേനോന് ഷേക്സ്പീരിയന്‍ സ്റ്റെയില്‍ കോസ്റ്റ്യൂമാണ് നല്‍കിയത്. ചെറിയൊരു സൂപ്പര്‍ നാച്വറല്‍ ഫീല്‍ മേനോന്റെ കോസ്റ്റ്യൂമിലുണ്ട്. മാസങ്ങളുടെ തയ്യാറെടുപ്പിനു ശേഷമാണ് ദ്രോണയുടെ വസ്ത്രാലങ്കാരം പൂര്‍ത്തിയായെതെന്ന് അനിത പറഞ്ഞു. മധ്യകാലഘട്ടത്തിലെ യോദ്ധാക്കള്‍, ജാപ്പനീസ് കോമിക്ക് കഥാപാത്രങ്ങള്‍, റോമന്‍ പടയാളികള്‍ ഇവരില്‍ നിന്നാണു അഭിഷേകിന്റെ കോസ്റ്റ്യൂമിനുള്ള പ്രചോദനം. വെറുതെയുള്ള വസ്ത്രാലങ്കാരത്തിനപ്പുറം ഒരു തീമിന്റെ അടിസ്ഥാനത്തിലുള്ള കോസ്റ്റ്യൂമുകളുടെ കാലം ബോളിവുഡിലും വന്നിരിക്കുന്നതിന്റെ മികച്ച തെളിവാണ് ദ്രോണ.
Close...
Maximum Character Allowed -
4000