Friday, March 12, 2010   4:13 AM IST
Supplements
Home>> Headlines
Latest News
nuclear deal
Friday, October 10, 2008
|
|
|
വാഷിംഗ്ടണ്‍: ഇന്ത്യ-അമേരിക്ക ആണവ കരാര്‍ ഇന്ന്‌ യാഥാര്‍ഥ്യമാകും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസും ഇന്ത്യന്‍ വിദേശ കാര്യമന്ത്രി പ്രണാബ്‌ മുഖര്‍ജിയും വാഷിംഗ്ടണില്‍ ഒപ്പൂ വയ്ക്കൂം. ഇന്നലെ കരാറിന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌.ഡബ്യൂ.ബുഷ്‌ അന്തിമ അംഗീകാരം നല്‍കിയിരുന്നു. പ്രസിഡന്റ്‌ കരാറില്‍ ഒപ്പിടുകയും ചെയ്തു.

ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ സുപ്രധാനമായ ദിവസമാണിതെന്നു കരാര്‍ ഒപ്പിട്ടു കൊണ്ട്‌  ബുഷ്‌  വിശേഷിപ്പിച്ചത്‌. ജനാധിപത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുകയും ഉത്തരവാദിത്വത്തോടെ പെരുമാറുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക്‌ അമേരിക്കയുമായി സൗഹൃദം സാധ്യമാണെന്ന സന്ദേശമാണ്‌ ഇതിലൂടെ മറ്റു ലോക രാജ്യങ്ങള്‍ക്കു ലഭിക്കുന്നതെന്നും ബുഷ്‌ പറഞ്ഞു.

കരാറില്‍ ബുഷ്‌ ഒപ്പിടുന്ന സമയത്ത്‌ അദ്ദേഹത്തിന്റെ ഏറ്റവും വിശസ്തരെന്നു കരുതുന്ന വൈസ്‌ പ്രസിഡന്റ്‌ ഡിക് ഷിനിയും സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടലിസ റൈസും സന്നിഹിതരായിരുന്നു. കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്ത തന്റെ സഹപ്രവര്‍ത്തകരേയും ഇന്ത്യന്‍ അധികൃതരേയും ബുഷ്‌ അഭിനന്ദിക്കുകയും ചെയ്തു.

ഇതോടനുബന്ധിച്ച്‌ നടത്തിയ പ്രസംഗത്തില്‍, ഇന്ത്യക്കുണ്ടായിരുന്ന പല ആശങ്കകളും ബുഷ്‌ ദൂരീകരിച്ചു. 123 കരാറി‍ല്‍  യാതൊരു മാറ്റവും വരുത്താതെയാണ്‌ സെനറ്റും ജനപ്രതിനിധി സഭയും ആണവ കരാര്‍ പാസാക്കിയത്‌. ഇന്ത്യക്ക്‌ ഇന്ധനം ലഭ്യമാക്കുന്നതില്‍ തടസമൊന്നും ഉണ്ടാകില്ലെന്നു ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code