Thursday, February 09, 2012   8:03 AM IST
Supplements
Home>> Astrology>> Vaasthu
Vaasthu
പ്രണയകലഹമോ... പരിഭവമോ? ഇതാ പരിഹാരം!
Saturday, October 11, 2008
|
|
|
നിങ്ങള്‍ക്കു ദാമ്പത്യപ്രശ്നങ്ങളുണ്ടോ? കുടുംബജീവിതത്തില്‍ നിത്യേന വഴക്ക്‌, പ്രശ്നങ്ങള്‍, സ്വൈരക്കേട്‌, അങ്ങനെയെന്തെങ്കിലും. ഉണ്ടെങ്കില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചോ വെവ്വേറയോ നേരേ മനശാസ്ത്രജ്ഞനെത്തേടി പുറപ്പെടരുത്‌. മുട്ടിനു മുട്ടിനു കാണപ്പെടുന്ന ദാമ്പത്യ പ്രശ്നപരിഹാര കൗണ്‍സലിങ്‌ ക്ലിനിക്കുകള്‍ക്കു മുന്നില്‍ച്ചെന്നു ക്യൂ നില്‍ക്കരുത്‌. കാര്യങ്ങള്‍ കുടുംബക്കോടതി വരാന്തയില്‍ തൂങ്ങിത്താങ്ങി നില്‍ക്കേണ്ടുന്ന ഗതികേടിലെത്തിക്കരുത്‌.

മരുന്നോ മനശാസ്ത്രജ്ഞനോ പള്ളിവികാരിയോ ജഡ്ജിയോ വക്കീലോ ഗുമസ്തനോ വേണ്ട ഭിന്നത തീര്‍പ്പാക്കാന്‍. എല്ലാ ദാമ്പത്യ പ്രശ്നങ്ങള്‍ക്കും ഇതാ ഒറ്റമൂലി. ഫെങ്ങ്ഷുയിയാണ്‌ ഒറ്റയടിക്കു പ്രശ്നപരിഹാരം നിര്‍ദ്ദേശിക്കുന്നത്‌. വിവാഹജീവിതം കോഞ്ഞാട്ടയായിപ്പോയതിനു വാസ്തുശാസ്ത്രജ്ഞനെ വിളിച്ചു വീടിന്റെ മൂക്കും മൂലയും തല്ലിപ്പൊളിക്കേണ്ട. പകരം ഫെങ്ങ്ഷുയിയെ ആശ്രയിക്കൂ. നിര്‍മിച്ചു പോയ വീടിനു 'മൂന്നാര്‍ മോഡല്‍' പൊളിച്ചടുക്കല്‍ പരിഹാരമാണു ഭാരതീയ വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നതെങ്കില്‍ ഫെങ്ങ്ഷുയിയെന്ന ചൈനീസ്‌ വാസ്തുശാസ്ത്രം അനുശാസിക്കുന്നതു വെറും തിരുത്തലുകള്‍ മാത്രം.വീടിനകത്തു ജലം, വായു ഇവയുടെ ഗതിമാര്‍ഗ്ഗങ്ങള്‍ പുനക്രമീകരിക്കുന്ന ചില്ലറ വിദ്യകളിലൂടെ വീടിനുള്ളില്‍ 'ചി'എന്ന ഊര്‍ജ്ജത്തിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുക. അതാണ്‌ ഫെങ്ങ്ഷുയിയുടെ രഹസ്യം. വെളിപ്പെടുത്തുന്നത്‌ ഫെങ്ങ്ഷുയി വിദഗ്ധന്‍ ഭവേഷ്‌ പട്നി.

ദാമ്പത്യ പ്രശ്നപരിഹാര മാന്ത്രികയന്ത്രത്തിനു ബുക്ക്‌ ചെയ്തു കാത്തിരിക്കുന്നവരോടും പരസ്പരം പിരിയാന്‍ കോടതി കയറുന്നവരോടും ഫെയ്ഷുയി വിദഗ്ധ റിതു കപൂറിനു പറയുവാനുള്ളത്‌ ഇത്രമാത്രം. കലഹിച്ചു പിരിയുന്നതിനു മുന്‍പ്‌ ഒരവസരം ഫെങ്ങ്ഷുയിക്കു നല്‍കൂ. തലയില്‍ വരച്ചതിനെ മാറ്റിമറിക്കും ഫെങ്ങ്ഷുയി എന്നൊന്നും ഒരാള്‍ക്കും അവകാശവാദമില്ല. പക്ഷേ, പ്രണയം വറ്റിപ്പോയ മനസ്സുകളില്‍ ഫെങ്ങ്ഷുയി കൊണ്ടൊന്നു തൊട്ടുനോക്കൂ.

ഹൃദയങ്ങള്‍ വികാരങ്ങളെ വീണ്ടെടുക്കും. വികാരങ്ങള്‍ പിരിയാനുറച്ചവരെ പരസ്പരം വീണ്ടും കൊരുക്കും. മറന്നു പോയ കൈവഴികളിലേക്കു ദാമ്പത്യം വീണ്ടും മതിമറന്നൊഴുകും. കിടപ്പറ മറവിയില്‍ പുതഞ്ഞുപോയ അതിന്റെ ലഹരികളെ വീണ്ടെടുക്കും. യിന്‍ എന്ന സ്ത്രീ ശക്തിയും യാങ്ങ്‌ എന്ന പുരുഷ ശക്തിയും പ്രണയലഹരിയില്‍ വീണ്ടും പരസ്പരം തേടും. പരസ്പരം കണ്ടെത്തും. അങ്ങനെ പോകുന്നു ഫെങ്ങ്ഷുയിയുടെ വാഗ്ദാനങ്ങള്‍. എന്താ? വിവാഹമോചനക്കേസിനു വക്കീല്‍ ഫീസടയ്ക്കാന്‍ കാത്തുവച്ചിരിക്കുന്ന പണം ഒന്നു വകമാറ്റിച്ചെലവഴിക്കാന്‍ ധൈര്യമുണ്ടോ? എങ്കില്‍ ഫെങ്ങ്ഷുയി വാക്കുതരുന്നു - പ്രണയ, ദാമ്പത്യ കലഹപരിഹാരം-മെയ്ഡ്‌ ഇന്‍ ചൈന റെഡി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code