Friday, May 18, 2012   7:52 PM IST
Vaartha BlogRSS
Loading
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം
Published : Saturday, October 11, 2008
|
  
Text Size
കേരളത്തിലെ പ്രമുഖ ക്ഷേത്ര സമുച്ചയം. തിരുവനന്തപുരം നഗരത്തിന്റെ തൊടുകുറിയായി സ്ഥിതി ചെയ്യുന്നു. കിഴക്കേക്കോട്ട കെ.എസ്‌.ആര്‍.ടി.സി ബസ്റ്റ്‌ സ്റ്റാന്‍ഡിനടുത്താണ് ക്ഷേത്രം. പാലാഴിക്കടലില്‍ അനന്തന്റെ മുകളില്‍ മഹാവിഷ്ണു ശയിക്കുന്നതാണ്‌ പ്രതിഷ്ഠ.

ഐതീഹ്യം

ശ്രീകൃഷ്ണനെ തേടി അനന്തന്‍‍കാട്ടിലെത്തിയ വില്വമംഗലം സ്വാമിയാര്‍ക്ക്‌ ഇരിപ്പമരച്ചുവട്ടില്‍ മഹാവിഷ്ണു അനന്തശയനത്തില്‍ ദര്‍ശനം നല്‍കി. വില്വമംഗലം മാവിന്‍ചുവട്ടില്‍ വീണു കിടക്കുന്ന കണ്ണിമാങ്ങ പെറുക്കിയെടുത്ത്‌ ചതച്ച്‌ ചിരട്ടയിലാക്കി ഭഗവാന്‌ നിവേദിച്ചു. ആ നിവേദ്യം ഭക്ഷിച്ച്‌ ഭഗവാന്‍ തൃപ്തനായെന്ന് ഐതീഹ്യം.

ചരിത്രം
1750 ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ യുദ്ധത്തില്‍ വിജയം നേടി തിരുവിതാംകൂര്‍ രാജ്യം രൂപീകരിച്ച ശേഷം ഉടവാള്‍ ഭഗവാനു മുന്‍പില്‍ സമര്‍പ്പിച്ചുവെന്നാണ്‌ ചരിത്രം പറയുന്നത്‌. ഇതിനു ശേഷം തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരെ പദ്മനാഭ ദാസന്മാരായി അറിയപ്പെടുന്നു‌.

ചടങ്ങുകള്‍
മൂന്നു വാതിലുകളിലൂടെയാണ്‌ ഇവിടെ ദര്‍ശനം. ദിവസവും വെളുപ്പിന്‌ മൂന്നരയോടെ തിരുമേനി കാവല്‍ക്കുറുപ്പ്‌ കുളിച്ചെത്തുന്നതോടെ ക്ഷേത്രത്തിലെ നിത്യനിദാനചടങ്ങുകള്‍ ആരംഭിക്കും. ആദ്യം പഞ്ചാമൃതാഭിഷേകവും പിന്നീട്‌ മറ്റ്‌ അഭിഷേകങ്ങളും മുറയ്ക്ക്‌ കഴിഞ്ഞാല്‍ വിഗ്രഹത്തില്‍ തിരുവുടയാടയും മാലയും തിരുവാഭരണവും ചാര്‍ത്തി അലങ്കരിച്ച്‌ ദര്‍ശനത്തിന്‌ തയ്യാറാകുന്നു. വൈകുന്നേരം നാലു മണിക്ക്‌ നടതുറന്ന്‌ സന്ധ്യക്ക്‌ ദീപാരാധനയും അത്താഴപൂജയും.

ആഴ്ചയും തിഥിയും നക്ഷത്രവും അടിസ്ഥാനമാക്കി ഓരോ മാസത്തിലും വിശേഷാല്‍ വഴിപാടുകളും പ്രത്യേക പൂജകളും അലങ്കാരങ്ങളും ശീവേലിയും ഉണ്ട്‌. വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന വിനായക ചതുര്‍ഥി, അഷ്ടമി രോഹിണി, വലിയ ഗണപതി ഹോമം എന്നിവ പ്രധാനമാണ്‌.

വര്‍ഷത്തില്‍ രണ്ടുത്സവം, കളഭം എന്നിവ വിശേഷപ്പെട്ടതും പ്രസിദ്ധവുമാണ്‌. തുലാം, മീനം മാസങ്ങളിലാണ്‌ ഉത്സവം. അത്തം നാള്‍ കൊടിയേറി തിരുവോണം ആറാട്ടായി തുലാം ഉത്സവും രോഹിണി നാള്‍ കൊടിയേറി അത്തംനാള്‍ ആറാട്ടായി മീനം ഉത്സവവും ആഘോഷിക്കുന്നു.

കുംഭമാസത്തിലെ ശിവരാത്രി, ശ്രീരാമ നവമി, പൈങ്കുനി ഉത്രം, വിഷു, ചിത്തിര പൗര്‍ണമി, വിശാഖം പാല്‍ മാങ്ങ, മിഥുനമാസ കളഭം, കര്‍ക്കിടകത്തിലെ ചക്ക നിവേദ്യം എന്നിവയും പ്രധാനം. രാജ്യക്ഷേമത്തെ മുന്‍നിര്‍ത്തി നടത്തുന്ന മുറജപം ഒരു മഹായജ്ഞമായിത്തന്നെ നടക്കുന്നു.
Rate This News :
Latest News