നാലു വര്‍ഷം മുമ്പു ന്യൂയോര്‍ക്ക് മാഗസിന്‍ ഒരു സര്‍വെ നടത്തി. ന്യൂയോര്‍ക്ക് നഗരത്തെ സ്നേഹിക്കാനുള്ള കാരണമെന്ത്? മറുപടിയായി 123 ഉത്തരങ്ങള്‍ കിട്ടി. ബ്രസീലിയന്‍ സൂപ്പര്‍ മോഡല്‍ ജിസല്ലെ ബുണ്ട്ച്ചന്‍ ജീവിക്കുന്നത് അവിടെയാണെന്നായിരുന്നു നാല്‍പത്തി മൂന്നാമത്തെ കാരണം. ഇപ്പോഴിതാ ഫോബ്സ് മാഗസിന്‍ ലോകത്തിലെ ഏറ്റവും സമ്പന്നയായ മോഡലായി ജിസല്ലെയെ തെരഞ്ഞെടുത്തിരിക്കുന്നു. കൂടെ ഒരു വിശേഷണവും ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് ബിസിനസ് വുമണ്‍. ഫോബ്സ് മാഗസിന്‍ തെരഞ്ഞെടുത്ത 15 സമ്പന്നരായ മോഡലുകളുടെ ലിസ്റ്റില്‍ ജിസല്ലെ ഒന്നാമത്. ബ്രസീലിലെ ട്രസ് ഡി മയോയി സ്വദേശിയായ ജിസല്ലെക്കു വോളീബോള്‍ കളിക്കാരിയാകാനായിരുന്നു മോഹം. എന്നാല്‍ എത്തിപ്പെട്ടത് മോഡലിംഗില്‍. നാലു മാസം മുമ്പു ജിസല്ലെ സൃഷ്ടിച്ച വാര്‍ത്ത നഗ്ന ചിത്രത്തെക്കുറിച്ചായിരുന്നു. ജിസല്ലെയുടെ നഗ്ന ചിത്രം 1,93,000ഡോളറിനാണു ലേലത്തില്‍ പോയത്. വോഗ് മാഗസിന്‍, ടൈം, ഫോബ്സ്, ന്യൂസ് വീക്ക് തുടങ്ങി അഞ്ഞൂറോളം മാഗസിനുകളുടെ കവറുകളേയും ജിസല്ലെ ഇതിനോടകം സുന്ദരമാക്കി. ഇരുപത്തിയേഴുകാരിയായ ജിസല്ലെ ഈ വര്‍ഷം 157 കോടി രൂപയാണു മോഡലിങ്ങിലൂടെ സമ്പാദിച്ചത്. ലോകത്തിലെ മോഡലുകളില്‍ ഏറ്റവും കൂടുതല്‍ കരാറുകളുള്ളത് ജിസല്ലെയാണ്. എന്റര്‍ടെയിന്‍മെന്റ് ലോകത്തെ സമ്പന്നരായ സ്ത്രീകളുടെ പട്ടികയില്‍ പതിനാറാമതാണു ജിസല്ലെ. ഏകദേശം 150 മില്ല്യണ്‍ ഡോളറാണ് ആകെ സമ്പാദ്യം. അന്താരാഷ്ട്ര തലത്തില്‍ 20 ബ്രാന്‍ഡുകളാണ് ഒരേ സമയം ജിസല്ലെയുടെ ആകാരഭംഗി ആലേഖനം ചെയ്തു വിറ്റഴിക്കുന്നത്. ഫാഷന്‍ ലോകത്തെ ഈ സുന്ദരി കഴിഞ്ഞ വര്‍ഷം പ്രതിഫലം വാങ്ങിയതു യു എസ് ഡോളറില്‍ മാത്രമാണ്.
Close...
Maximum Character Allowed -
4000