പ്രിതി സിന്റ നയം മാറ്റുകയാണ്. ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രീതിക്കിപ്പോള്‍ നല്ല റോളുകള്‍ ചെയ്യുന്നതിലാണു ശ്രദ്ധ. തനിക്കൊപ്പം വന്ന പലരും ഗ്ലാമര്‍താരങ്ങളായി തന്നെ തുടരുമ്പോഴാണു പ്രീതിയുടെ പരീക്ഷണം. സ്റ്റെയിലില്‍ മാറ്റം വരുത്തിയതോടെ തേടിയെത്തിതു ഇത്തവണത്തെ സ്മിതാ പാട്ടീല്‍ അവാര്‍ഡ്. അവാര്‍ഡ് കിട്ടിതോടെ ആകെയൊരു സ്മിതാ പാട്ടീല്‍ ലൈന്‍. സംസാരത്തില്‍, വേഷത്തില്‍.
ദീപാ മേത്തയുടെ പുതിയ ചിത്രം ഹെവന്‍ ഓണ്‍ എര്‍ത്തില്‍ പ്രീതി പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ ഒരു പഞ്ചാബി വീട്ടമ്മ.
പോപ്പുലര്‍ സിനിമയാണു തന്റെ അന്നമെന്നു പ്രീതി ഇപ്പോഴും പറയുന്നു. രാജ്യത്തു മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ വന്നതോടെ പോപ്പുലര്‍ സിനിമകളോടൊപ്പം സമാന്തരസിനിമകള്‍ കാണാനും വേദിയായിരിക്കുകയാണ്. ഈ തിരിച്ചറിവാണു പ്രീതിയുടെ ചുവടു മാറ്റത്തിനു കാരണം.
മോഡലിങ്ങിലൂടെയാണ് പ്രീതി സിനിമയിലെത്തുന്നത്. വെള്ളച്ചാട്ടത്തില്‍ പ്രീതി നീന്തിത്തുടിക്കുന്ന ലിറില്‍ സോപ്പിന്റെ പരസ്യം പ്രശസ്തമായ കാലം. 1997 ല്‍ ശേഖര്‍ കപൂറിന്റെ താരാ റം പം പം എന്ന ചിത്രത്തില്‍ ഋത്വിക്ക് റോഷന്റെ നായികയായി തീരുമാനിച്ചത് പ്രീതിയെ. സിനിമ മുടങ്ങി. ശേഖര്‍ കപൂറാണു മണിരത്നത്തിന്റെ ദില്‍സെയിലേക്കു പ്രീതിയെ നിര്‍ദ്ദേശിച്ചത്. ഷാരൂഖ് ഖാന്റെ നായികമാരിലൊരാളായി പ്രീതി ബോളിവുഡിന്റെ താരമായി. സോള്‍ജിയറിലെ അഭിനയത്തിനു മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്.
പിന്നീടു വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ ബോളീവുഡിനു സമ്മാനിക്കുകയായിരുന്നു പ്രീതി. 2003 ല്‍ കല്‍ ഹോ ന ഹോയിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ്. കോയി മില്‍ ഗയ ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റ്. വീര്‍ സറയില്‍ അഭിനയ പ്രതിഭയും തെളിയിച്ചു. പിന്നീടു സലാം നമസ്തേ, ലാസ്റ്റ് ലിയര്‍ അങ്ങനെ കലാമൂല്യമുള്ള ചിത്രങ്ങള്‍. അമിതാഭിനൊപ്പം അഭിനയിച്ച ലാസ്റ്റ് ലിയറില്‍ മുമ്പ് സില്‍സിലയില്‍ രേഖയെ സുന്ദരിയാക്കിയ കോസ്റ്റ്യൂമാണ് പ്രീതി സ്വീകരിച്ചത്. വ്യവസായി നെസ്‌വാഡിയയുമായുള്ള പ്രണയത്തിനു ശേഷമാണു പ്രീതിയുടെ ശൈലിയില്‍ മാറ്റമുണ്ടായത്. പ്രീതിയ്ക്കു ക്രിക്കറ്റിനോടും പ്രണയമായിരുന്നു. ഐപിഎല്ലില്‍ സജീവ സാന്നിധ്യം. ഇപ്പോള്‍ നവീന കഥാപാത്രങ്ങളെ തേടുകയാണു പ്രീതി. സ്മിതാ പാട്ടീല്‍, ശബ്നാ അസ്മി തുടങ്ങിയവരുടെ നിരയില്‍ ഇടവും.
Close...
Maximum Character Allowed -
4000