Friday, May 18, 2012   7:54 PM IST
Vaartha BlogRSS
Loading
യൂത്ത്‌ കോണ്‍ഗ്രസ്‌: പെരുമ്പാവൂരിലും തര്‍ക്കം
Published : Thursday, October 16, 2008
|
  
Text Size
കോലഞ്ചേരി

സ്വന്തം ലേഖകന്‍

യുഡിഎഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്റെ തട്ടകമായ പെരുമ്പാവൂരിലും യൂത്ത്‌ കോണ്‍ഗ്രസ്‌ പുന:സംഘടനയെച്ചൊല്ലി തര്‍ക്കം. ചില സ്ഥാനങ്ങള്‍ ലഭിച്ചതു പെയ്മെന്റ്‌ സീറ്റിലാണെന്നും നാലാം ഗ്രൂപ്പിനെ അവഗണിച്ചെന്നും പരാതിയുണ്ട്‌. സാമുദായിക പരിഗണനയുണ്ടായെന്ന ആക്ഷേപവും ശക്തമാണ്‌. ബ്ലോക്ക്‌ പ്രസിഡന്റായി നോമിനേറ്റ്‌ ചെയ്ത ജോണ്‍സണ്‍ തോപ്പിലാനും ജില്ലാ സെക്രട്ടറിമാരിലൊരാളായ എല്‍ദോ മാത്യുവും എ ഗ്രൂപ്പുകാരും, മറ്റൊരു സെക്രട്ടറി മാത്യു കല്ലറയ്ക്കല്‍ കെ. കരുണാകരന്റെ ഐ ഗ്രൂപ്പുമാണ്‌. പെരുമ്പാവൂരില്‍ മൂന്നാം ഗ്രൂപ്പില്ലാത്തതിനാല്‍ അവര്‍ക്കു പ്രാതിനിധ്യമില്ല.

എന്നാല്‍ കഴിഞ്ഞ തവണ ജില്ലാ വൈസ്‌ പ്രസിഡന്റായിരുന്ന നാലാം ഗ്രൂപ്പുകാരന്‍ സജീവ്‌ പി. കമലിനെ ജില്ലാ ഭാരവാഹിയാക്കാന്‍ ശ്രമം നടന്നുവെങ്കിലും ഫലം കണ്ടില്ല. പെരുമ്പാവൂര്‍ സ്വദേശിയായ സംസ്ഥാന ഭാരവാഹിയുടെ ഇടപെടലാണു നാലാം ഗ്രൂപ്പിനു സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നിലെന്നും പരാതിയുണ്ട്‌. കഴിഞ്ഞ തവണ മുസ്്ല‍ിം സമുദായത്തിനു രണ്ടും ക്രിസ്ത്യന്‍ സമുദായത്തിനു രണ്ടും എന്നിങ്ങനെയായിരുന്നു പ്രാതിനിധ്യം.

ഇക്കുറി ഒക്കല്‍ പഞ്ചായത്തംഗം എം.എം അന്‍വറിന്റെയും വെങ്ങോല മണ്ഡലത്തില്‍ നിന്നും അലി മൊയ്തീന്റെയും പേരുകള്‍ ഉയര്‍ന്നെങ്കിലും ഇവയെല്ലാം അവസാനം മാറ്റി. സംസ്ഥാന നേതാക്കളില്‍ പലരുടെയും തട്ടകമായ പെരുമ്പാവൂരില്‍ സ്ഥാനമാനങ്ങള്‍ക്കായി യൂത്ത്‌ നേതാക്കള്‍ വിഘടിക്കുന്നതും തമ്മിലടിക്കുന്നതും പാര്‍ട്ടിക്കു വിഷമം സൃഷ്ടിച്ചിട്ടുണ്ട്‌.
Rate This News :
Latest News