എണ്ണക്കമ്പനികള്‍ക്കു ലാഭക്കൊയ്ത്ത്
Published : Friday,
October 17,
2008
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
അന്താരാഷ്ട്ര സാമ്പത്തിക പ്രതിസന്ധിയില്‍ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍. നാലു ദിവസം കൊണ്ട് ഏകദേശം 600 കോടിയുടെ അധിക ലാഭമാണ് ഇവര്‍ക്കു ലഭിച്ചത്. എണ്ണവില ബാരലിന് ഇന്നലെ 68 ഡോളറായി കുറഞ്ഞപ്പോള്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വന്‍ തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങി.
കഴിഞ്ഞ മേയ് - ജൂണ്‍ മാസങ്ങളില്‍ എണ്ണവില ബാരലിന് 148 ഡോളറായി ഉയര്‍ന്നിരുന്നു. അന്നു പെട്രോള്‍ വില ലിറ്ററിന് 53.49 രൂപയായും ഡീസലിന് 38.05 രൂപയായും ഉയര്‍ത്തി. ഒരു മാസമായി ക്രൂഡ് വില ക്രമമായി ഇടിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. വില വര്‍ധന നടപ്പാക്കിയപ്പോള്‍ ഉണ്ടായിരുന്ന ക്രൂഡ് വിലയുടെ പകുതിയാണ് ഇന്നലത്തെ വില.
ഒരു ദിവസം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉപയോഗം പ്രതിദിനം 420 ലക്ഷം ലിറ്ററാണ് . ഇതില്‍ 300 ലക്ഷം ലിറ്റര്‍ പെട്രോളും 120 ലക്ഷം ലിറ്റര്‍ ഡീസലും. ഒരു ദിവസം 73 കോടിയുടെ ലാഭമാണ് ദക്ഷിണേന്ത്യയില്‍നിന്നു മാത്രം എണ്ണകമ്പനികള്‍ക്കു ലഭിക്കുന്നത്.
കഴിഞ്ഞ അഞ്ചുമാസമായി ആഗോള വിപണിയില്‍നിന്ന് ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുന്നതു കുറച്ചിരുന്നു. ഇപ്പോള്‍ പത്തു ദിവസത്തിനുള്ളില്‍ വാങ്ങിക്കൂട്ടിയത് അഞ്ചുമാസം മൊത്തം വാങ്ങിയതിന്റെ നാലിലൊന്നു വരും. വമ്പന്‍ ലാഭം മുന്നില്‍ക്കണ്ടാണ് അമിതമായി എണ്ണ വാങ്ങിക്കൂട്ടുന്നത്. ഇതാകട്ടെ രൂപയുടെ വിനിമയ മൂല്യം ഇടിക്കുമെന്നു സാമ്പത്തിക വിദഗ്ധര്‍ ഭയക്കുന്നുണ്ട്.
Close...
Maximum Character Allowed -
4000