Thursday, February 09, 2012   6:32 AM IST
Supplements
Home>> News>> National News
National News
ഒരു ലിറ്ററിന്‌ 180 കിലോമീറ്റര്‍
Monday, October 20, 2008
|
|
|
ഗോഹട്ടി

ഒരു ലിറ്റര്‍ പെട്രോളിന്‌ 180 കിലോമീറ്റര്‍ ഓടുന്ന കാര്‍. സ്വപ്നമല്ല, സങ്കല്‍പമല്ല, സത്യം. ഇന്ത്യക്കാരന്‍ തന്നെ സാക്ഷാത്കരിച്ച സത്യം. ബംഗളൂരുവിലെ ആര്‍.വി എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ത്ഥികളാണ്‌ ഈ അദ്ഭുത വാഹനം നിര്‍മിച്ചത്‌. ഇവര്‍ തന്നെ വികസിപ്പിച്ചെടുത്ത രണ്ടു കുതിര ശക്തിയുള്‍ല 97 സി.സി. എയ്‌റോ ഡൈനാമിക്‌ ലൈറ്റ്‌ വെയ്റ്റ്‌ പ്രോട്ടോടൈപ്പ്‌ എന്‍ജിനാണ്‌ ഈ അത്യുല്യ നേട്ടം കൈവരിച്ചത്‌.

പ്രൊജക്റ്റ്‌ ഗരുഡ എന്നു പേരിട്ട കാറിന്റെ നാലു ടയറുകളുടെയും ഭാരം 600 ഗ്രാം മാത്രമാണ്‌. 55 കിലോഗ്രാമമാണ്‌ കാറിന്റെ മൊത്തം ഭാരം. പത്തടി നീളമുള്ള കാറിന്‌ രണ്ടരയടി വീതിയുണ്ട്‌. തത്കാലം ഒരാള്‍ക്ക്‌ ഇരിക്കാനേ കാറില്‍ സ്ഥലമുള്ളൂ. കാര്‍ നിര്‍മിക്കാന്‍ അഞ്ചര ലക്ഷത്തോളം രൂപ ചെലവായി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code