Sign Up
|
Sign In
Sign Out
|
Login
Close...
User Name
Password
Save my username and password
Edit Profile
Forgot password?
Change password
Vaartha Blog
|
Forum
|
RSS
|
Download Font
Sunday, August 01, 2010 4:59 AM IST
Search
Malayalam
English
1 141 News %>
News
Headlines
Kerala News
National News
World News
Business
Sports
Editorial
NRK Zone
Regional
1 142 Features %>
Features
Cinema
Cartoon
Caricature
Vaartha Life
Astrology
Archives
Announcements
Supplements
Speed
EduPlus
Job4U
Real Estate
Travel
TrendZ
Home
>> Cinema>> Interviews
Interviews
രഞ്ജിനി ഇന്‍ സ്റ്റയില്‍
Tuesday,
October 21,
2008
Other Stories
EMail
|
Print
|
Blog
|
Rate the Story
Close...
ശാരിക ശങ്കര്‍
കണ്‍മഷിയെഴുതിയ വലിയ കണ്ണുകള്‍ എന്തൊക്കെയോ പറയുന്നു. അലസമായി ഒഴുകിക്കിടക്കുന്ന മുടിയിഴകള്‍ ഒതുക്കി നിറഞ്ഞ ചിരിയോടെയാണു സ്വീകരണം. സംസാരത്തിനിടയിലെ ആരെയും കൂസാത്ത ഭാവവും രീതികളുമാകാം 'തന്റേടി'യെന്ന വിശേഷണം ചാര്‍ത്തിക്കൊടുക്കാന്‍ കാരണവും. ഏതു കാര്യത്തിലും സ്വന്തമായ അഭിപ്രായം എവിടെയും തുറന്നു പറയുന്ന ഈ കൊച്ചിക്കാരിയാണ് ഇന്ന് ടെലിവിഷന്‍ ചാനലുകളിലെ റിയല്‍ താരം.
സ്റ്റാര്‍ സിംഗര്‍ ഷോയിലൂടെ ടെലിവിഷന്‍ അവതരണത്തിലെ പുതിയ രീതി അവതരിപ്പിച്ച രഞ്ജിനി ഹരിദാസ് എവിടെയും വ്യത്യസ്തയാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ശങ്കര്‍ മഹാദേവനൊപ്പം പാടാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണു രഞ്ജിനി. ഒരു സ്വപ്നം കൂടി യാഥാര്‍ത്ഥ്യമായി. സംഗീതസംവിധായകന്‍ വിളിച്ചപ്പോഴും ആദ്യം വിശ്വസിക്കാനായില്ല. പാടിക്കഴിഞ്ഞപ്പോഴും ഹിറ്റാകുമെന്നു കരുതിയില്ല. ചാനലുകളിലൂടെയും മറ്റും കിട്ടിയ പോപ്പുലാരിറ്റി അതിശയിപ്പിക്കുന്നു. സിനിമയില്‍ പാടിയെങ്കിലും ചാനല്‍ പരിപാടികള്‍ ഒഴിവാക്കുന്നില്ല. കസവണിഞ്ഞു മുല്ലപ്പൂ ചൂടി മലയാളിത്തനിമയുടെ ആള്‍രൂപമായെത്തുന്ന അവതാരകര്‍ക്കിടയിലാണു 'മംഗ്ലീഷും' വെസ്റ്റേണ്‍ ഔട്ട് ഫിറ്റുമായി രഞ്ജിനിയെത്തിയത്.
തനിക്കു നേരെയുയര്‍ന്ന വിമര്‍ശനങ്ങളെ കാര്യമാക്കാതെ തെറ്റുകള്‍ തിരുത്തി മുന്നോട്ടു നീങ്ങുകയാണു രഞ്ജിനി. ഫാഷന്റെ കാര്യത്തില്‍ തന്റെ ഇഷ്ടങ്ങള്‍ മറച്ചു വയ്ക്കുന്നില്ല. എല്ലാ ദിവസവും കാജലും ലിപ്സ്റ്റിക്കും മോയിസ്ചറൈസറും. അതില്‍ക്കവിഞ്ഞ ഒരു മേക്കപ്പിനോടു താല്‍പ്പര്യമില്ല. സ്ട്രെയിറ്റനിംഗും കളറിംഗും കഴിഞ്ഞ മുടി അലസമായി ഇടാനാണിഷ്ടം. മുടി കെട്ടിവയ്ക്കാന്‍ തോന്നിയാല്‍ അതൊരു പോണി ടെയ്‌ലില്‍ ഒതുക്കും. ഹെയര്‍ കീയറിംഗിനും ഐബ്രോ ഷേപ്പിങ്ങിനും ബ്യൂട്ടി പാര്‍ലര്‍. വസ്ത്രങ്ങള്‍ക്കു ചേരുന്ന ആക്സസറീസ് നിര്‍ബന്ധമല്ല. ഷൂസും കമ്മലുകളുമാണ് അധികമായി വാങ്ങുന്നത്. പല തരത്തിലുള്ള ഷൂസുകളുടെ ശേഖരം തന്നെ രഞ്ജിനിക്കുണ്ട്. പോയിന്റഡ് ഹീല്‍സിന്റെ ആരാധികയായിരുന്നെങ്കിലും കഴുത്തിലെ ഡിസ്ക് കംപ്ലയിന്റായതു മൂലം ഫ്ലാറ്റ് ഹീല്‍സിലേക്കു തിരിഞ്ഞു.
ട്രെന്‍ഡ് നോക്കി വസ്ത്രം തെരഞ്ഞെടുക്കുന്നതിനോടൊന്നും ഭ്രമമില്ല. സ്വന്തം ആറ്റിറ്റിയൂഡും വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങള്‍ എവിടെ കണ്ടാലും വാങ്ങാറുണ്ട്. അത് ധരിക്കുന്നതിലുമുണ്ട് ഒരു രീതി. മൂഡനുസരിച്ചാണു വസ്ത്രധാരണം. എല്ലാ നിറങ്ങളും അനുയോജ്യമാണെങ്കിലും പ്രിയം ബ്ലാക്ക് ആന്‍ഡ് വൈറ്റ്. ചോയ്സ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മിസ് ചോയ്സും ശേഷം മിസ് കേരളയുമായപ്പോള്‍ ഉണ്ടായിരുന്ന മാനസികാവസ്ഥയേക്കാള്‍ ഏറെ മാറിയിരിക്കുന്നു ഇന്ന്. ബംഗളുരുവിലെ ഒറ്റയ്ക്കുള്ള ജീവിതവും ലണ്ടനിലെ എം ബി എ പഠനവും പുതിയ ഒരുപാടനുഭവങ്ങള്‍ സമ്മാനിച്ചു. അതിനൊക്കെ കാരണം വീട്ടുകാരുടെ പൂര്‍ണ്ണമായ സപ്പോര്‍ട്ടും.
വിവാഹക്കാര്യത്തില്‍ ഇപ്പോഴും തീരുമാനങ്ങളെടുത്തിട്ടില്ല. ചാനല്‍ അവതരണം കുറേശ്ശെ മടുത്തു തുടങ്ങി. പുതിയതെന്തെങ്കിലും ഉടന്‍ ചെയ്യണം. കരിയര്‍ കഴിഞ്ഞിട്ടു മറ്റു കാര്യങ്ങള്‍. രഞ്ജിനിയുടെ തീരുമാനങ്ങള്‍ എപ്പോഴും ഇങ്ങനെയായിരിക്കും. അച്ഛന്‍ ഹരിദാസിന്റെ മരണശേഷം അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പം വളര്‍ന്ന രഞ്ജിനിക്കു പിന്തുണ നല്‍കാന്‍ രണ്ടു പേരും റെഡി. ആഗ്രഹിച്ച വാഹനം സ്വന്തമാക്കിയ രഞ്ജിനി, ഒരു വാട്ടര്‍ ഫ്രണ്ട് വീട് എന്ന സ്വപ്നത്തിലാണ്. യാത്ര പറഞ്ഞിറങ്ങുമ്പോഴും ആത്മവിശ്വാസത്തിന്റെ ചിരി മുഖത്തു നിന്നും മായുന്നില്ല.
EMail
|
Print
|
Blog
|
Rate the Story
Bookmark This Page
Reditt
Del.icio.us
Newsvine
Facebook
My Yahoo
Twitter
Orkut
Related News
Most Rated News
Most Visited News
എന്നും അവളുടെ രാവുകള്‍
അമ്മമനസ്
എന്നെ മലയാളം പഠിപ്പിച്ചതു മമ്മൂട്ടി
LAUGH KING
മമ്മൂട്ടിക്കു സന്തോഷം, ആശ്വാസം
മമ്മൂട്ടി ബ്ലോഗറായി
പ്രിയാമണിക്കു വിവാഹം
നല്ല സിനിമകളുടെ കൂട്ടുകാരന്
ഡിവോഴ്സില് ശ്രുതിക്ക് കസേര തെറിച്ചു
എന്നെ മലയാളം പഠിപ്പിച്ചതു മമ്മൂട്ടി
Close...
Name
Email
City
Comments:
Maximum Character Allowed -
4000
Comments
Be the first to comment on this News or Article...
Language
Malayalam
English
*
Name
*
City
*
Comments
Maximum Characters -
4000
*
Enter the Security Code
*
Name
*
City
*
Comments
പരമാവധി അക്ഷരങ്ങള്‍ -
4000
*
Enter the Security Code
വളഞ്ഞു