'സ്നേഹപൂര്‍വം കുട്ടികളോടൊപ്പം'
Tuesday,
October 21,
2008
കൊച്ചി
ജില്ലാ ഭരണകൂടം ആരംഭിക്കുന്ന സ്നേഹപൂര്‍വ്വം കുട്ടികളോടൊപ്പം പരിപാടി നവംബര്‍ 14 മുതല്‍ 20 വരെ. ജില്ലയിലെ 314 സ്കൂളുകള്‍ പങ്കാളികളാകും. ആലുവ, എറണാകുളം, കോതമംഗലം, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളിലെ ഡിഇഒമാര്‍ ചെയര്‍മാന്‍മാരായും ചെയില്‍ഡ് ലൈന്‍ പ്രതിനിധി കണ്‍വീനറായുമുള്ള സംഘാടക സമിതി രൂപീകരിച്ചു. പദ്ധതിയുടെ രൂപരേഖയും തയാറായി.ഈ മാസം സംഘാടക സമിതിയുടെ മീറ്റിങ്ങുകളില്‍ അതതു വിദ്യാഭ്യാസ ജില്ലകളിലെ പദ്ധതി നടത്തിപ്പു സംബന്ധിച്ച് അന്തിമ തീരുമാനമാകണം.
24നു രാവിലെ 10 ന് എറണാകുളം ഡിഇഒ ഓഫിസ്, ഉച്ചകഴിഞ്ഞ് 2ന് ആലുവ ഗവ. ഗേള്‍സ് ഹൈസ്കൂള്‍, 25നു രാവിലെ 10നു മൂവാറ്റുപുഴ സ്കൗട്ട് ഭവന്‍, രണ്ടുമണിക്കു കോതമംഗലം ടൗണ്‍ യുപി സ്കൂള്‍ എന്നിവിടങ്ങളാണു സംഘാടകസമിതി യോഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ ജില്ലാതലത്തിലുള്ള സമിതിയില്‍ സാമൂഹികക്ഷേമം, ആരോഗ്യം, ഹോമിയോപ്പതി, ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡ്, ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടങ്ങിയവയുടെ പ്രതിനിധികളും അംഗങ്ങളായിരിക്കും.
റോട്ടറി, ചെയില്‍ഡ് ലൈന്‍ സംഘടനകളുടെ മുഴുവന്‍ പങ്കാളിത്തവുമുണ്ടാകും.ജില്ലാതലത്തി ല്‍ വോളന്റിയര്‍മാര്‍ക്കുള്ള പരിശീലനം നവംബര്‍ 11, 13 തിയതികളില്‍ എറണാകുളം, കോത മംഗലം എന്നിവിടങ്ങളില്‍ നടക്കും.
Close...
Maximum Character Allowed -
4000