Wednesday, February 08, 2012   8:01 PM IST
Supplements
Home>> Cinema>> Reviews
Reviews
പീച്ചസും വഴിപിരിയുന്നു
Tuesday, October 21, 2008
|
|
|
ലണ്ടന്‍മൂന്നുമാസം മാത്രം പ്രായമുള്ള ദാമ്പത്യത്തിനു ഫുള്‍സ്റ്റോപ്പിടാന്‍ പീച്ചസ്‌ ജെല്‍ഡോഫ്‌. ആലോചിക്കാതെ കല്യാണത്തിലേക്ക്‌ എടുത്തുചാടിയതത്രേ. എംടിവി ഗായികയും മോഡലുമൊക്കെയാണ്‌ പീച്ചസ്‌. പ്രായം 19. ഇതിനകം മയക്കുമരുന്നുള്‍പ്പെടെയുള്ള വിവാദത്തിലൊ ക്കെ ചാടിയിട്ടുമുണ്ട്‌.

പീച്ചസ്‌ ചാറ്റിങ്ങിനിടെയാണ്‌ 23 കാരന്‍ മാക്സ്‌ ഡ്രമ്മേയെ പരിചയപ്പെട്ടത്‌. കണ്ടൂ, കീഴടക്കി എന്നമട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്‌. പിന്നീട്‌ ജനം കേട്ടത്‌ പീച്ചസിന്റെ കല്യാണ വാര്‍ത്തയാണ്‌. ഓഗസ്റ്റ്‌ അഞ്ചിന്‌ ലാസ്‌ വെഗാസിലായിരുന്നു കല്യാണം. വിവരമറിഞ്ഞാല്‍ സമ്മതിക്കില്ലെന്നു കരുതി പീച്ചസ്‌ കല്യാണക്കാര്യം പിതാവിനോടു പോലും പറഞ്ഞില്ലത്രേ. സംഗീത വദഗ്ധനാണ്‌ മാക്സ്‌. 12 ഉപകരണങ്ങളില്‍ വിദഗ്ധന്‍. മാക്സിന്റെ ബുദ്ധിശക്തിയാണ്‌ തന്നെ ആകര്‍ഷിച്ചതെന്നും പീച്ചസ്‌ പറഞ്ഞു.
 ഏതായാലും മുന്നുമാസം കൊണ്ട്‌ പീച്ചസിനു ദാമ്പത്യം മടുത്തു. നാട്ടിലെ ഡിവോഴ്സ്‌ റേറ്റിന്റെ കാര്യം മറക്കാനാവില്ലെല്ലോ എന്നാണ്‌ പീച്ചസ്‌ പറയുന്നത്‌. മരണം വരെ ഈ ബന്ധം തുടരാന്‍ മാക്സ്‌ ആഗ്രഹിക്കുന്നുണ്ടെന്നു കരുതുന്നില്ല. സുഹൃത്തുക്കളുടെ മാതാപിതാക്കളെല്ലാം തന്നെ ഡൈവോഴ്സ്‌ ചെയ്തവാരണെന്നും പീച്ചസ്‌ പറഞ്ഞു. കല്യാണമെന്ന ആശയം മാക്സിന്റേതായിരുന്നത്രേ. അമ്പതുകാരിയായ മഡോണയ്ക്ക്‌ ഡിവോഴ്സ്‌ ചെയ്തു മറ്റൊരുത്തന്റെ പിറകേ പോകാമെങ്കില്‍ തനിക്കെന്തുകൊണ്ടാവില്ലെന്നാകും അവരുടെ ചിന്ത. പ്രേമം മൂത്തപ്പോള്‍ മാക്സിന്റെ ചിത്രം പീച്ചസിന്റെ തോളില്‍ പച്ചകുത്തിയിരുന്നു. അതെങ്ങനെ ചുരണ്ടിക്കളയാമെന്നും അവര്‍ ആലോചിക്കുന്നുണ്ടാവും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code