Sunday, March 14, 2010   10:12 PM IST
Supplements
Home>> News>> Kerala News
Kerala News
ആഗോള പ്രതിസന്ധി ടൂറിസം വിപണിലും
Wednesday, October 22, 2008
|
|
|
സ്വന്തം ലേഖകന്‍

ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തിലെ ടൂറിസം വിപണിയെ ബാധിച്ചിച്ചു തുടങ്ങി. വിദേശ ടൂറിസ്റ്റുകളുടെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്കുള്ള ബുക്കിംഗില്‍ 20 ശതമാനം കുറവുണ്ടെന്ന്‌ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സീസണില്‍ 60 ശതമാനം വിദേശ ടൂറിസ്റ്റുകളും ബാക്കി ആഭ്യന്തര ടൂറിസ്റ്റുകളുമാണ്‍എത്തുന്നത്‌. ഹോട്ടലുകളിലെയും മറ്റും ബുക്കിംഗില്‍ ഈ 60-ല്‍ ഉണ്ടാകുന്ന കുറവ്‌ പരിഹരിക്കാന്‍ ആഭ്യന്തര ടൂറിസ്റ്റുകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ശ്രമം തുടങ്ങി. പ്രത്യേക മുന്‍കരുതല്‍ പാക്കേജുകള്‍ക്ക്‌ രൂപം നല്‍കാന്‍ റിസോര്‍ട്ടുകള്‍ക്കും മറ്റും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ടൂറിസം വികസനത്തില്‍ ി‍ദേശ മലയാളികളെ പങ്കാളികളാക്കുന്നതിന്‌ ഡിസംബര്‍ 23നും 24നും എന്റെ നാട്‌ എന്ന പേരില്‍ കൊച്ചിയില്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കും. അതിന്റെ ലോഗോ കോടിയേരിയും വെബ്സൈറ്റ്‌ മന്ത്രി എളമരം കരീമും പ്രകാശനം ചെയ്തു. ടൂറിസം, വ്യവസായ വകുപ്പുകള്‍ ചേര്‍ന്നു നടത്തുന്ന പരിപാടിയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. നടത്തിപ്പിന്‌ ടൂറിസം സെക്രട്ടറി ഡോ.വി.വേണു സെക്രട്ടറിയായി കമ്മിറ്റി രൂപീകരിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code