Friday, March 12, 2010   9:47 PM IST
Supplements
Home>> Sub-Urban>> Alwaye
Alwaye
ജനപ്രിയം തീരമൈത്രി
Wednesday, October 22, 2008
|
|
|
കാലടി

‍തീരമൈത്രി മത്സ്യവിപണി ജനപ്രിയമാകുന്നു. ഫ്രഷ്‌ മീനുകള്‍ വൃത്തിയാക്കി നുറുക്കി ആവശ്യാനുസരണം ആളുകള്‍ക്കു നല്‍കുന്ന പദ്ധതി വനിതാകൂട്ടായ്മയില്‍ രൂപം കൊണ്ടതാണ്‌. മത്സ്യഫെഡിനു കീഴിലുള്ള 36 വനിതാ സ്വയംസഹായ സംഘങ്ങളാണു മത്സ്യവിപണനത്തിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്നത്‌. ആറു മുതല്‍ എട്ടുവരെ വനിതകളാണ്‌ ഓരോ സംഘത്തിലും. മത്സ്യഫെഡില്‍ അഫിലിയേറ്റ്‌ ചെയ്ത സംഘങ്ങളില്‍നിന്നു പ്രവര്‍ത്തന മികവിലൂടെ തെരഞ്ഞെടുക്കപ്പെട്ട 36 സംഘങ്ങളാണ്‌ ഇപ്പോള്‍ വിപണനരംഗത്ത്‌. സുനാമി ദുരിതാശ്വാസഫണ്ടില്‍ നിന്നനുവദിച്ച തുകയിലൂടെ മിനിവാന്‍ ഓരോ സംഘത്തിനും നല്‍കി. ഫ്രീസര്‍ ഉള്‍പ്പെടെ സംവിധാനങ്ങളുമായി വിദൂര ഗ്രാമങ്ങളിലെത്തിയാണു വിപണനം. സംഘാംഗങ്ങള്‍ വായ്പ തിരിച്ചടക്കുന്നതും കുടുംബം പുലര്‍ത്തുന്നതും ഈ വരുമാനമുപയോഗിച്ചു തന്നെ. മുനമ്പത്തു വ ലക്കാരില്‍ നിന്നു നേരിട്ടുവാങ്ങുന്ന മത്സ്യം വിപണിയിലും ഫ്രഷ്‌. ചാള, അയല, നെയ്മീന്‍, തിലോപ്പി, ചെമ്മീന്‍ തുടങ്ങി പ്രിയങ്കരവും വൈവിധ്യമാര്‍ന്നതുമായ മത്സ്യങ്ങള്‍ ഇവരുടെ പക്കലുണ്ട്‌.നന്നായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളിലെ അംഗങ്ങള്‍ക്കു പ്രതിമാസം ചെലവു കഴിഞ്ഞ്‌ 12,000 രൂപവരെ ലഭിക്കുന്നുണ്ടെന്നു മത്സ്യഫെഡ്‌ ജില്ലാ മാനേജര്‍ സജീവന്‍ പറഞ്ഞു. കടലോര മേഖലയില്‍ ദാരിദ്ര്യം ഇല്ലാതാക്കാനാണു പദ്ധതി ആരംഭിച്ചത്‌. നാലു മാസമായി പ്രവര്‍ത്തിക്കുന്ന ഇതിന്റെ ചുവടുപിടിച്ചു കൂടുതല്‍ സംഘങ്ങള്‍ തുടങ്ങാന്‍ മത്സ്യഫെഡ്‌ ആലോചിക്കുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code