ടൂറിസ്റ്റുകളുടെ വരവില്‍ കാര്യമായ കുറവ്
Published : Thursday,
October 23,
2008
തിരുവനന്തപുരം
വി. അജയകുമാര്‍
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു ടൂറിസ്റ്റുകളുടെ വരവു കുറയുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ ബാധിച്ചതു മാത്രമല്ല സീസണ്‍ തുടങ്ങിയ മേയ് മുതല്‍ കുറവു പ്രകടം.
കഴിഞ്ഞവര്‍ഷം എത്തിയത് 71,58,744 ടൂറിസ്റ്റുകളാണ്. 5,15,806 വിദേശ സഞ്ചാരികളും, 66,42,938 സ്വദേശികളും. ഇത്തവണത്തെ കണക്കുകള്‍ നാല്‍പ്പതു ലക്ഷത്തില്‍ താഴെ ടൂറിസ്റ്റുകള്‍ എത്തിയെന്നാണ്. 2006-നെ അപേക്ഷിച്ച് 2007-ല്‍ 20.37% വര്‍ധനയുണ്ടായി. ടൂറിസം വകുപ്പിനു 2007-ല്‍ ലഭിച്ച മൊത്തം വരുമാനം 11,433 കോടി രൂപ. വിദേശ സഞ്ചാരികളില്‍നിന്നു മാത്രം 2,640.94 കോടി രൂപയുടെ വിദേശ നാണ്യം. 2001-ല്‍ 4,500 കോടി രൂപയാണു ലഭിച്ചത്. 2002-ല്‍ 4,931 കോടിയും, 2003-ല്‍ 5,938 കോടിയും, 2004-ല്‍ 6,829 കോടിയും, 2005-ല്‍ 7,738 കോടിയും, 2006-ല്‍ 9,126 കോടിയും എന്നിങ്ങനെ മുന്‍വര്‍ഷങ്ങളിലെ കണക്ക്. ക്രമമായ വര്‍ധനവ് കണക്കില്‍ വ്യക്തമാകുന്നു.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രം കോവളം ഉള്‍പ്പെടുന്ന തിരുവനന്തപുരം കഴിഞ്ഞ വര്‍ഷം 1,93,924 വിദേശ ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ചു. ഇത്തവണ ഒകേ്റ്റോബര്‍ വരെ ആകെ അന്‍പതിനായിരത്തില്‍ താഴെ പേര്‍. കഴിഞ്ഞ വര്‍ഷം തദ്ദേശീയ സഞ്ചാരികള്‍ കൂടുതല്‍ എത്തിയത് എറണാംകുളം, തൃശൂര്‍ ജില്ലകളിലാണ്. എറണാകുളത്ത് 11,09, 644 പേരും, തൃശൂരില്‍ 15, 46,576 പേരും. ഇത്തവണ ഈ സ്ഥലങ്ങളിലും കുറവുണ്ട്.
മുഖ്യമായി 42 രാജ്യങ്ങളില്‍ നിന്നാണു വിദേശ സഞ്ചാരികള്‍ കേരളത്തില്‍ എത്തുന്നത്. 2007-ല്‍ യുകെയില്‍നിന്നു 1,20,489, ഫ്രാന്‍സ് 48,137, യുഎസ്‌എ 39,834, ജര്‍മനി 35,848 എന്നിങ്ങനെ സഞ്ചാരികള്‍ എത്തി. മേയ്, നവംബര്‍, ഡിസംബര്‍ മാസങ്ങളാണു പ്രധാന ടൂറിസം സീസണ്‍.
Close...
Maximum Character Allowed -
4000