എന്റെ നാട് പദ്ധതി:കൂട്ടായ്മ ഡിസംബറില്‍
Published : Thursday,
October 23,
2008
കൊച്ചി
സ്വന്തം ലേഖകന്‍
സംസ്ഥാനത്തു ടൂറിസം വികസനത്തിന് എന്‍ആര്‍ഐ പങ്കാളിത്തം ഉറപ്പാക്കാന്‍ എന്റെ നാ ട് പദ്ധതി. ഇതിനായി ഡിസംബ റില്‍ ടൂറിസം വകുപ്പ് ആഭിമുഖ്യത്തില്‍ പ്രവാസി മലയാളി കൂട്ടായ്മ കൊച്ചിയില്‍ സംഘടിപ്പിക്കും. വ്യവസായ വകുപ്പിന്റെ സഹകരണവുമുണ്ടാകും.ടൂറിസം വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗ മാണ് എന്റെ നാട് . ഗള്‍ഫ് മല യാളികളുടെ നാട്ടിലേക്കുള്ള വര വ് ഇരട്ടിയാക്കുക, പ്രവാസികള്‍ വഴി കേരളാ ടൂറിസത്തെ ഗള്‍ഫ് നാടുകള്‍ക്കു പരിചയപ്പെടുത്തു ക തുടങ്ങിയവയാണു ലക്ഷ്യം. ഉപയോഗശൂന്യമായിക്കിടക്കുന്ന പ്രദേശങ്ങള്‍ ടൂറിസം വികസന ത്തിനു ഭാഗമായി ടൂറിസം വകുപ്പിനു കൈ മാറാന്‍ വ്യവസായ വകുപ്പു തയാറായിട്ടുണ്ട്. വിദേശ മലയാളികളെ സംസ്ഥാനത്തേ ക്ക് ആകര്‍ഷിക്കാന്‍ റിസോര്‍ട്ട്, ഹോട്ടല്‍ ഉടമകള്‍ പ്രത്യേക പാക്കേജുകള്‍ തയാറാക്കണം. വിവിധ വിമാന കമ്പനികള്‍ യാത്രാസൗകര്യങ്ങളില്‍ ഇളവു നല്‍കാന്‍ തയ്യാറായാല്‍ ടൂറിസ്റ്റു കളുടെ വരവ് ഇരട്ടിയാകുമെന്നും കെടിഡിസിക്കു പ്രതീക്ഷയുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ ന്നു വിമാനയാത്രാനിരക്കു നിയന്ത്രിക്കുന്നതു സംബന്ധിച്ചു ടൂറി സം വകുപ്പു ചര്‍ച്ച നടത്തും. പ്രവാസികളുടെ നാട്ടിലെ ഒഴി ഞ്ഞ വീടുകളില്‍ ഹോംസ്റ്റേ സംവിധാനമൊരുക്കാന്‍പദ്ധതിയുണ്ട്. ഹോട്ടലുക ള്‍ റിസോര്‍ട്ടുകള്‍ തുടങ്ങിയവയില്‍ പ്രവാസി മലയാളികള്‍ളുടെ നിക്ഷേപം പ്രോത്സാ ഹിപ്പിക്കുന്ന പദ്ധതികളും ആവിഷ്കരിക്കും.
Close...
Maximum Character Allowed -
4000