Thursday, February 09, 2012   11:25 AM IST
Supplements
Home>> News>> Sports
Sports
“സച്ചിന്‍ അത്ര ശരിയല്ല”
Friday, October 24, 2008
|
|
|
മെല്‍ബണ്‍

ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ്‌ പരമ്പരയ്ക്കു 'ചൂടു' കൂടാതിരിക്കാന്‍ താരങ്ങള്‍ പണിപ്പെടുമ്പോള്‍ അങ്ങ്‌ ഓസ്ട്രേലിയയില്‍നിന്ന്‌ ആഡം ഗില്‍ക്രിസ്റ്റിന്റെ ബോംബ്‌. എല്ലാവരും കരുതുന്ന പോലെ അത്ര സത്യസന്ധനൊന്നുമല്ല സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്നാണ്‌ ഗില്ലിയുടെ ആരോപണം.

ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ വിവാദമായ സിഡ്നി ടെസ്റ്റിലെ സച്ചിന്റെ സാക്ഷ്യങ്ങളാണ്‌ ഗില്ലി ചോദ്യം ചെയ്യുന്നത്‌. ഹര്‍ഭജന്‍ സിങ്‌ ആന്‍ഡ്രൂ സൈമണ്ട്സിനെ 'മങ്കി' എന്നു വിളിച്ച സംഭവത്തില്‍ സച്ചിനായിരുന്നു ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സാക്ഷി. ഹര്‍ഭജന്‍ പറഞ്ഞതെന്താണെന്ന്‌ കേട്ടില്ലെന്നായിരുന്നു സച്ചിന്‍ ആദ്യം പറഞ്ഞത്‌. ഇതു ശരിയായിരിക്കുമെന്ന്‌ ഗില്‍ക്രിസ്റ്റ്‌ പറയുന്നു. കാരണം, പ്രശ്നം നടക്കുമ്പോള്‍ സച്ചിന്‍ കാര്യങ്ങള്‍ വ്യക്തമായി കേള്‍ക്കാന്‍ പറ്റുന്ന അകലത്തിലായിരുന്നില്ല.

എന്നാല്‍, അവസാന ഹിയറിങ്ങില്‍ സച്ചിന്‍ പറഞ്ഞത്‌, മങ്കി എന്നല്ല അതിനു സമാനമായൊരു ഹിന്ദി വാക്കാണ്‌ ഹര്‍ഭജന്‍ ഉപയോഗിച്ചതെന്നാണ്‌. ഇത്‌ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ്‌ ഗില്ലിയുടെ പക്ഷം.

ഹര്‍ഭജന്‍ തെറ്റുകാരനാണെന്ന്‌ താനിപ്പോഴും വിശ്വസിക്കുന്നതായി ഗില്‍ക്രിസ്റ്റ്‌ പറഞ്ഞു. പരമ്പര ഉപേക്ഷിക്കുമെന്ന ഇന്ത്യയുടെ ഭീഷണി വിലകുറഞ്ഞതായിപ്പോയി. ഇരു ടീമുകള്‍ക്കു കളിയോടുള്ള സമീപനത്തില്‍ വലിയ വ്യത്യാസമുണ്ട്‌. ഓസ്ട്രേലിയക്കാര്‍ ഗ്രൗണ്ടില്‍ എല്ലാം കരുത്തും പുറത്തെടുക്കുന്നു. പക്ഷേ, പുറത്തെത്തുമ്പോള്‍ ഉള്ളില്‍ നടന്ന കാര്യങ്ങള്‍ കൊണ്ടു നടക്കുന്നില്ല. എന്നാല്‍, സച്ചിനെയും ഹര്‍ഭജനെയും പോലുള്ളവര്‍ക്ക്‌ തോല്‍വി ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്‌- ഗില്‍ക്രിസ്റ്റ്‌ വിശദമാക്കി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code