Thursday, February 09, 2012   12:41 PM IST
Supplements
Home>> Sub-Urban>> Alwaye
Alwaye
പൊലീസ്‌ ക്ലബ്‌ പരിശീലനപരിപാടി
Saturday, October 25, 2008
|
|
|
കോലഞ്ചേരി

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു നടപ്പാക്കുന്ന കമ്യൂണിറ്റി പൊലീസ്‌ ക്ലബ്‌ പരിശീലന പരിപാടി ഇരിഞ്ഞോള്‍ ഗവ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു. റൂറല്‍ ജില്ലയില്‍ ഇരിഞ്ഞോള്‍ സ്കൂളിലെയും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ്‌ വിഎച്ച്‌എസിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണു പരിശീലനം. ആഭ്യന്തര വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയുള്ളതാണ്‌ ഈ പരിപാടി. പൊലീസ്‌, അധ്യാപകര്‍,വിദ്യാര്‍ഥികള്‍,രക്ഷാകര്‍ത്താക്കള്‍ എന്നിവരുടെ കൂട്ടായ്മയിലൂടെ ജനകീയ പൊലീസ്‌ ഉദ്യോഗസ്ഥരെ സൃഷ്ടിക്കാനുള്ള ശ്രമമാണിത്‌. ഓരോ വിദ്യാലയത്തിലും അധ്യാപകരില്‍ നിന്നും കോ-ഓര്‍ഡിനേറ്റര്‍ , സിഐ റാങ്കിലുള്ള പൊലീസ്‌ ഓഫീസര്‍, വിദ്യാലയ മേധാവി, പിടിഐ പ്രസിഡന്റ്‌ എന്നിവരടങ്ങുന്ന മോണിറ്ററിംഗ്‌ കമ്മിറ്റി രൂപികരിക്കാനും ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളായ 20 അംഗങ്ങള്‍ ക്ലബിലുണ്ടാകും. ബന്ധപ്പെട്ട തദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ചെയര്‍മാനാകും ക്ലബ്‌ രക്ഷാധികാരി. കാംപസുകള്‍ കുറ്റവിമുക്തമാക്കുക, പൊലീസുമായി ചേര്‍ന്നു പട്രോളിംഗ്‌ നടത്തുക, നിയമ ബോധവല്‍ക്കരണം, ട്രാഫിക്‌ വാര്‍ഡന്‍ സമ്പ്രദായം, പൊലീസും പൊതുസമൂഹവും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കല്‍ തുടങ്ങിയവയാണു ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ . റൂറല്‍ എസ് പി പിവി വിജയനാണ്‌ പരിശീലനപരിപാടിക്കു നേതൃത്വം നല്‍കുന്നത്‌.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code