Monday, March 15, 2010   8:50 PM IST
Supplements
Home>> News>> Sports
Sports
ഇര്‍ഫാന്റെ സ്വന്തം ശിവാംഗി
Monday, October 27, 2008
|
|
|
ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിടെയാണ്‌ ഇര്‍ഫാന്‍ പഠാന്റെ ഇന്‍സ്വിംഗറുകള്‍ ക്രീസില്‍ തീപാറിച്ചത്‌. അന്നു കുറച്ചു വിഷമിച്ചു ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ പഠാന്റെ പന്തുകള്‍ നേരിടാന്‍. എന്നാല്‍ അന്നേ പഠാനെ വീഴ്ത്തിയ ഒരു പെണ്‍കുട്ടിയുണ്ട്‌- ശിവാംഗി ദേവ്‌. ശിവാംഗി ഇതാ ഇര്‍ഫാന്റെ ജീവിത സഖിയാകാനൊരുങ്ങുന്നു. ഓസ്ട്രേലിയയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജയാണു ശിവാംഗി. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനാണ്‌ ശിവാംഗിയുടെ അച്ഛന്‍. ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റാണു ശിവാംഗി. 2003ലെ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലെത്തിയപ്പോള്‍ ടീമംഗങ്ങളെ ശിവാംഗിയുടെ അച്ഛന്‍ വിരുന്നിനു ക്ഷണിച്ചു. അന്നാണ്‌ ഇരുവരും കാണുന്നതും പരിചയപ്പെടുന്നതും. ലൗ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌. കിട്ടുന്ന ഒഴിവുകള്‍ ശിവാംഗിക്കൊപ്പം ആഘോഷിക്കാന്‍ ഇര്‍ഫാന്‍ ഇടയ്ക്ക്‌ ഓസ്ട്രേലിയയിലേക്കു പറക്കാന്‍ തുടങ്ങി. ജാതിമത വ്യത്യാസങ്ങള്‍ ഇവരുടെ ബന്ധത്തില്‍ തടസമായില്ല. ബൗണ്ടറികളില്ലാതെ പ്രണയം വളര്‍ന്നു. ഇര്‍ഫാന്റെ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിച്ചെന്നാണു പുതിയ വാര്‍ത്ത. അവര്‍ തമ്മില്‍ നല്ല ചേര്‍ച്ചയാണ്‌. ഇര്‍ഫാനു സന്തോഷമാണെങ്കില്‍ ഞങ്ങള്‍ക്കു പ്രശ്നമില്ലെന്ന്‌ ഇര്‍ഫാന്റെ അച്ഛന്‍ മെഹബൂബ്‌ ഖാന്‍. രണ്ടു വര്‍ഷത്തിനകം വിവാഹമുണ്ടാകുമെന്നാണു കേള്‍ക്കുന്നത്‌. വീട്ടുകാരുടെ സമ്മതം കിട്ടിയ സ്ഥിതിക്ക്‌ ഇനി കറക്കമൊക്കെ പരസ്യമാകാനിടയുണ്ട്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code