സിംഗൂരില്‍ വ്യവസായം മാത്രം: ബംഗാള്‍ എല്‍ഡിഎഫ്
Saturday,
November 01,
2008
കോല്‍ക്കത്ത
സിംഗൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വ്യാവസായികാവശ്യങ്ങള്‍ക്കുമാത്രം ഉപയോഗപ്പെടുത്താന്‍ പശ്ചിമബംഗാള്‍ ഇടതുമുന്നണി തീരുമാനിച്ചു. ടാറ്റയുടെ നാനോ കാര്‍ പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ ഭൂമിയാണിത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന അക്രമസമര ങ്ങളില്‍ പ്രതിഷേധിച്ച് ടാറ്റ ഇവിടെനിന്നും പിന്‍വാങ്ങിയിരുന്നു.
ഈ സാഹചര്യത്തില്‍ സിംഗൂരില്‍ മറ്റേതെങ്കിലും വ്യവസായങ്ങള്‍ തുടങ്ങാന്‍ ഇടതുമുന്നണി സംസ്ഥാന സര്‍ക്കാരിനു പച്ചക്കൊടി കാട്ടിയതായി മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് അറിയിച്ചു. ഈ സ്ഥലം വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇവിടെ വ്യവസായസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുകയാണു സര്‍ക്കാരിന്റെയും നയം.
1984- ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒരിക്കല്‍ ഏറ്റെടുത്ത ഭൂമി പിന്നീടു തിരിച്ചു നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ ഈ ഭൂമി കര്‍ഷകര്‍ക്കു തിരിച്ചു നല്‍കാനാവില്ലെന്നും ബിമന്‍ ബോസ് വ്യക്തമാക്കി. ടാറ്റ ചെറുകാര്‍ പദ്ധതി ഉപേക്ഷിക്കുകയാണെങ്കില്‍ ഭൂമി സര്‍ക്കാരിനു തിരിച്ചു നല്‍കണം. 997.11 ഏക്കര്‍ ഭൂമിയാണ് ഇവിടെ ടാറ്റയ്ക്കു കൈമാറിയത്.
Close...
Maximum Character Allowed -
4000