Thursday, March 11, 2010   6:43 PM IST
Supplements
Home>> News>> Business
Business
പുതിയ അതിഥി
Monday, November 03, 2008
|
|
|
മൊബെയില്‍ ലോകത്ത്‌ എന്താണിങ്ങനെ? ഓരോ ദിവസവും പുതിയ മോഡലുകളുടെ കഥ. ഇതാ നോക്കിയയില്‍ നിന്നൊരു പുതിയ അതിഥി. എന്‍ 79. എ മൊബെയില്‍ ഫോര്‍ എന്റര്‍ടെയിന്റ്മെന്റ്‌ എന്നാണ്‌ നോക്കിയയുടെ അവകാശം.

മള്‍ട്ടിമീഡിയാ കമ്പ്യൂട്ടറിന്റെ എല്ലാ സൗകര്യങ്ങളുമുണ്ടീ മോഡലില്‍. കാഴ്ച്ചയിലും സ്മാര്‍ട്ട്‌. ഇന്റഗ്രേറ്റഡ്‌ നാവിഗേഷന്‍, എഫ്‌ എം ട്രാന്‍സ്മിറ്റര്‍, ഹൈസ്പീഡ്‌ ബ്രൗസിങ്‌ ഇതൊക്കെചില സവിശേഷതകള്‍ മാത്രം. 4 ജി ബി മൈക്രോ എസ്‌ ഡി കാര്‍ഡ്‌, മുന്നൂറോളം ഗാനങ്ങള്‍ സ്റ്റോര്‍ ചെയ്യാം. എഫ്‌ എം ട്രാന്‍സ്മിറ്റര്‍ സൗകര്യത്തിലുമുണ്ട്‌ സ്പെഷാലിറ്റി. കാര്‍ ഓഡിയോ സിസ്റ്റത്തിലൂടെയും പ്ലേ ചെയ്യാം.
രണ്ട്‌ സ്പീക്കര്‍. ഇതിനു പുറമെ ഹെഡ്ഫോണ്‍ കണക്റ്റ്‌ ചെയ്യാനായി 3.5 എം എം ഓഡിയോ ജാക്ക്‌. പത്തൊന്‍പതു ക്ലാസിക്ക്‌ ക്ലബ്ബ്‌ റീമിക്സ്‌ സോങ്ങുകളും മിനിസ്ട്രി ഓഫ്‌ സൗണ്ട്‌ സ്പോണ്‍സര്‍ ചെയ്ത പതിനേഴോളം പുതിയ മ്യൂസിക്ക്‌ വീഡിയോകളുമുണ്ട്‌. ബാക്ക്‌ കവര്‍ മാറ്റുമ്പോള്‍ തീം ഓട്ടോമാറ്റിക്‌ ആയി മാറാനുള്ള മൈക്രോചിപ്പും ഘടിപ്പിച്ചിട്ടുണ്ട്‌. ലൈറ്റ്‌ സീ ബ്ലൂ, എക്സ്പ്രസോ ബ്രൗണ്‍, ഒലീവ്‌ ഗ്രീന്‍, വൈറ്റ്‌, കോറല്‍ റെഡ്‌ എന്നീ മികച്ച കളറുകളാണ്‌ പുതിയ മോഡലിനു നല്‍കിയിരിക്കുന്നത്‌. 5 മെഗാ പിക്സല്‍ ക്യാമറ. ലെന്‍സ്‌ സുരക്ഷിതമാക്കാന്‍ സ്ലൈഡിങ്‌ കവര്‍. വില 22, 939 രൂപ.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code