ആറാട്ട്: വിമാന സമയത്തില്‍ മാറ്റം
Wednesday,
November 05,
2008
തിരുവനന്തപുരം
വ്യാഴാഴ്ച നടക്കുന്ന ആറാട്ടു പ്രമാണിച്ചു വിമാനത്താവളം അടക്കുന്നതിനാല്‍ വ്യാഴാഴ്ച എയര്‍ ഇന്ത്യ യുടെ ചില വിമാന സര്‍വ്വീസുകളുടെ സമയം മാറ്റി. തിരുവനന്തപുരത്തുനിന്നു രാവിലെ 9നു ഷാര്‍ജയ്ക്കു പുറപ്പെടേണ്ട വിമാനം രാവിലെ 6.30നു പുറപ്പെടും. ഷാര്‍ജയില്‍ നിന്നും വൈകിട്ടു 5.55നു തിരുവനന്തപുരത്തെത്തേണ്ട വിമാനം വൈകിട്ടു 3.25ന് എത്തിച്ചേരും. വൈകിട്ടു 7.15ന് അബുദാബിയിലേയ്ക്കു പുറപ്പെടേണ്ട വിമാനം രാത്രി 9.15നേ പുറപ്പെടുകയുള്ളു. അബുദാബിയില്‍ നിന്നു തിരികെ പിറ്റേന്നു രാവിലെ 6.05ന് എത്തിച്ചേരും. വൈകിട്ട് 7മണിക്കു ദുബായിക്കു പുറപ്പെടേണ്ട വിമാനം രാത്രി 9.30നു പുറപ്പെടും. ഇതു തിരികെ അടുത്തദിവസം രാവിലെ 6.15നു എത്തിച്ചേരും. തിരുവനന്തപുരത്തു നിന്നു കൊച്ചി വഴി മുംബൈയ്ക്കു പോകുന്ന വിമാനം വൈകിട്ട് 6.45നു പകരം 3.30നു പുറപ്പെടു.
Close...
Maximum Character Allowed -
4000