Thursday, February 09, 2012   6:44 AM IST
Supplements
Home>> NRK Zone>> Europe
Europe
വിവാഹവിസ: പ്രായപരിധി കൂട്ടി
Wednesday, November 05, 2008
|
|
|
ലണ്ടന്‍

ബ്രിട്ടനില്‍ വിദേശികള്‍ക്കു വിവാഹ വിസ അനുവദിക്കുന്ന പ്രായപരിധി 18-ല്‍ നിന്ന്‌ 21 ആയി ഉയര്‍ത്തി.

നിയമം ഈ മാസം അവാസനം പ്രാബല്യത്തിലാകും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു വിവാഹം കഴിച്ചു ബ്രിട്ടനിലേക്കു കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇനി 21 വയസു പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണം. പുരുഷനും സ്ത്രീക്കും നിയമം ബാധകമാണ്‌.

വിവാഹത്തിന്റെ മറവില്‍ നടക്കുന്ന ചുഷണം ഒഴിവാക്കാനാണു നടപടിയെന്നു കുടിയേറ്റ മന്ത്രി ഫില്‍ വൂള്‍സ്‌ പറഞ്ഞു. പ്രതിപക്ഷമായ ലിബറല്‍ ഡെമോക്രാറ്റുകള്‍ ഈ നടപടിയെ സ്വാഗതം ചെയ്തു. എന്നാല്‍ യുവതീയുവാക്കള്‍ക്കു ജീവിതപങ്കാളിയുമായി ഒന്നിക്കാന്‍ നിയമം തടസമാകരുതെന്നു ലിബറല്‍ വക്താവ്‌ ക്രിസ്‌ ഹ്യൂണ്‍ അഭിപ്രായപ്പെട്ടു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code