Tuesday, September 07, 2010   7:05 AM IST
Supplements
Home>> Cinema>> Reviews
Reviews
പ്രീതി മറക്കില്ലആ കരണത്തടി
Wednesday, November 05, 2008
|
|
|
ഷിക്കാഗോയില്‍ നിന്നു മികച്ച നടിക്കുള്ള അവാര്‍ഡു കിട്ടിയിട്ടെന്താ അടുത്തിടെ പ്രീതി സിന്റയുടെ കരണത്തു കിട്ടിയതു തകര്‍പ്പനൊരടി. സംഭവം ഹെവന്‍ ഓണ്‍ എര്‍ത്തിന്റെ ഷൂട്ടിങ്ങിനിടെ. അടി കൊടുത്തത്‌ നായകന്‍. അത്ര പ്രശസ്തനല്ലാത്ത വംശ്‌ ഭരദ്വാജ്‌.

 ഭര്‍ത്താവില്‍ നിന്നു മാനസികമായും ശാരീരികമായും പീഡനമേല്‍ക്കുന്ന ഭാര്യയെയാണ്‌ പ്രീതി അവതരിപ്പിക്കുന്നത്‌. ഭര്‍ത്താവായി വംശ്‌ ഭരദ്വാജ്‌. കരണത്തടിക്കുന്ന സീനാണു ചിത്രീകരിക്കുന്നത്‌. വംശിനു ടൈമിങ്‌ തെറ്റി. അടി നേരെ വീണതു പ്രീതിയുടെ മുഖത്ത്‌. അതും മൊത്തം ക്രൂവിന്റെ മുന്നില്‍ വച്ച്‌. കൂടെ അഭിനയിക്കുന്ന പുരുഷന്റെ കയ്യില്‍ നിന്നു തല്ലുകൊള്ളുക. അതും അധികമാര്‍ക്കും അറിയാത്തൊരാള്‍. നാലാളുടെ മുന്നില്‍ വെച്ച്‌. സിനിമയില്‍ കളം മാറ്റിത്തുടങ്ങിയപ്പോള്‍ തന്നെ അടിയും വീണു. നല്ല തുടക്കം.
സിനിമയില്‍ വന്നിട്ട്‌ ആദ്യമാണിത്തരമൊരനുഭവം. ഷൂട്ടിങ്ങനിടയ്ക്കാണെന്നു വച്ച്‌ സമാധാനിക്കാനൊന്നും പ്രീതിയ്ക്കു കഴിഞ്ഞില്ല. കുറച്ചു ദിവസത്തേക്കു നല്ല വിഷമമായിരുന്നു. പിന്നെ അന്താരാഷ്ട്ര അവാര്‍ഡുകളൊക്കെക്കിട്ടിക്കഴിഞ്ഞാണ്‌ ഒന്നാശ്വാസമായത്‌. ഇത്രയൊക്കെക്കാര്യങ്ങള്‍ തുറന്നു പറയുന്നുണ്ടെങ്കിലും അടികിട്ടിയ ശേഷം വംശിനോട്‌ എന്തു പറഞ്ഞെന്നു മാതം പ്രീതി മിണ്ടുന്നില്ല.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code