Thursday, February 09, 2012   5:47 AM IST
Supplements
Home>> Cinema>> Reviews
Reviews
Kate, നിന്നെ സമ്മതിച്ചു: Berry
Wednesday, November 05, 2008
|
|
|
ഒരു പെണ്ണിനെ സാധാരണ മ റ്റൊരു പെണ്ണ്‌ പുകഴ്ത്താറില്ല. പ്രത്യേകിച്ച്‌ സിനിമാരംഗത്ത്‌. അതാണു നാട്ടുനടപ്പ്‌. എന്നാല്‍ ഹാലി ബെറി അതിനൊരപവാദം. ടൈറ്റാനിക്‌ നായിക കീറ്റ്‌ വിന്‍സ്ലെറ്റിനെ വാനോളം പുകഴ്ത്തുകയാണു പുള്ളിക്കാരി.

പുകഴ്ത്തുന്നത്‌ അഭിനയത്തെയോ സൗന്ദര്യത്തെയോ അല്ല, മറിച്ച്‌ നഗ്നതാപ്രദര്‍ശനത്തിനുള്ള കീറ്റിന്റെ മിടുക്കിനെ. ബെറി മിണ്ടാതിരിക്കുകയാണു ഇതിലും നല്ലതെന്നാണു കീറ്റ്‌ ആരാധകരുടെ പക്ഷം. മെന്‍സ്‌ സ്റ്റെയില്‍ മാഗസിന്‍ എസ്ക്വയര്‍ സെക്സിയസ്റ്റ്‌ വുമണായി ബെറിയെ തെരഞ്ഞെടുത്തത്‌ അടുത്തിടെയാണ്‌. ശരീര സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ കീറ്റിനു വളരെ ആത്മവിശ്വാസവും സ്വാതന്ത്യവുമുണ്ട്‌. കീറ്റിന്റെ ശരീരത്തോടു വളരെയധികം ആരാധന തോന്നുന്നു- ബെറി പറഞ്ഞു.
ഡിസംബര്‍ ലക്കം വാനിറ്റി ഫെയര്‍ മാഗസിനു വേണ്ടി കീറ്റ്‌ അനുവദിച്ച ഫോട്ടോ ഷൂട്ടാണത്രെ ബെറിയെക്കൊണ്ടു ഇതൊക്കെ പറയിപ്പിച്ചത്‌. കീറ്റിന്റെ ചില ഫുള്‍ ന്യൂഡ്‌ ചിത്രങ്ങളും മാഗസിനിലുണ്ട്‌. ഈ ആഴ്ച പുറത്തിറങ്ങുന്ന മാഗസിനു വേണ്ടി കാത്തിരിക്കുകയാണു ഹോളിവുഡും കീറ്റ്‌ ആരാധകരും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code