Thursday, February 09, 2012   11:37 AM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
വഴിയരികില്‍ ഈ ജനകീയ പുസ്തകശാലകള്‍
Wednesday, November 05, 2008
|
|
|
അനൂപ്‌ മോഹന്‍

സുഹൃത്തിനു സമ്മാനിച്ച ആദ്യ കൃതിയില്‍ കവിയുടെ സ്നേഹത്തില്‍ പൊതിഞ്ഞ കയ്യൊപ്പ്‌.. പേജിനു മുകളില്‍ നാലാം ക്ലാസിന്റെ അവകാശം സ്ഥാപിച്ചെടുത്ത ഏതോ കുരുന്നിന്റെ കുസൃതി നിറഞ്ഞ അക്ഷരങ്ങളും..... കവിതാസമാഹാരം സുഹൃത്തിനു സമ്മാനിച്ച കവിയും....സുഹൃത്തും.... കുരുന്നും. കൈമാറി വന്ന കൈകള്‍ അനവധി. ഒന്നാം പേജില്‍ കോറിയിട്ട അക്ഷരങ്ങളുടെ ഊഷ്മളത ലഭിച്ചതും കവിയുടെ കൈപ്പടപതിഞ്ഞ പുസ്തകം സ്വന്തമാക്കിയതും ഈ കൈമാറ്റങ്ങളില്‍ എവിടെയും ഇല്ലാതിരുന്നയാള്‍... കൊച്ചിയിലെ ഓള്‍ഡ്‌ ബുക്ക്‌ ശേഖരങ്ങളിലെ പുസ്തകങ്ങളുടെ കഥ നീളുന്നു.

ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്നതു പാട്ടുകളുടെ കാര്യത്തില്‍ മാത്രമല്ല. ചിലപ്പോള്‍ പുസ്തകങ്ങളുടെ കാര്യത്തിലും ശരിയാണ്‌. പഴയ പുസ്തകങ്ങള്‍ക്കിടയിലെ അപൂര്‍വമായവ ലഭിക്കുന്നത്‌ നഗരത്തിലെ ഇത്തരം ശേഖരങ്ങളില്‍ നിന്നായിരിക്കും. പുസ്തകങ്ങള്‍ക്കു ക്രമീകരണമില്ലെങ്കിലും വൈവിധ്യം കൊണ്ടു അനുഗ്രഹീതമാണു ഈ ജനകീയ പുസ്തകശാലകള്‍.
കേരളത്തില്‍ ഇറങ്ങുന്ന ആനുകാലികങ്ങളില്‍ ഭൂരിഭാഗവും ഇവിടെ ലഭിക്കും. പഴയ കോപ്പികളാണെന്നു മാത്രം. പകുതി വില നല്‍കിയാല്‍ മതി. ഏതെങ്കിലുമൊരു കൂട്ടത്തെ ലക്ഷ്യം വച്ചല്ല പഴയ പുസ്തകങ്ങളുടെ കച്ചവടം. എന്നാല്‍ ഏതു നിമിഷവും ഒരു വഴിയാത്രക്കാരന്‍ താല്‍പര്യമുള്ള പുസ്തകങ്ങള്‍ കൈയിലൊതുക്കാം. പഴയൊരു ആനുകാലികത്തിലെ ലേഖനം വീണ്ടും വായിക്കാനും ഓര്‍മ്മ പുതുക്കാനും ഇവിടെയെത്താം.വിഷയങ്ങള്‍ അനവധിയാണ്‌. വിദ്യാഭ്യാസം, ബാലസാഹിത്യം, ടെക്സ്റ്റ്‌ ബുക്കുകള്‍. കഥകള്‍, കവിതകള്‍, പുരാണം. സെക്കന്‍ഡ്‌ ഹാന്‍ഡ്‌ പുസ്തകങ്ങളുടെ ഈ വിപുലശേഖരം കൊച്ചിയില്‍ പലയിടത്തുമുണ്ട്‌. മേനക, കലൂര്‍ ബസ്‌ സ്റ്റാന്‍ഡ്‌, ജോസ്‌ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ജനകീയ പുസ്തകശാലകള്‍ പ്രവര്‍ത്തിക്കുന്നു. അല്‍പ്പം പഴകിയ പുസ്തകങ്ങളാണെങ്കില്‍ കച്ചവടക്കാര്‍ അവ വൃത്തിയായി പൊതിഞ്ഞു സൂക്ഷിക്കും.
പലയിടങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ തേടിയെത്തുന്നവരുണ്ട്‌. പ്രമുഖ പുസ്തകശാലകളില്‍ ലഭിക്കാത്ത പുസ്തകങ്ങളായിരിക്കും ചിലപ്പോള്‍ ഇവിടെ ലഭിക്കുക. പഴയ ടെക്സ്റ്റ്‌ ബുക്കുകളും ഗൈഡുകളും റഫറന്‍സ്‌ പുസ്തകങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരമാകാറുണ്ട്‌. ചിലര്‍ ആനുകാലികങ്ങള്‍ വായനക്കു ശേഷം വില്‍ക്കാറുണ്ട്‌. അതു മറ്റൊരാള്‍ക്കു ഉപകാരമാകും.
ബുക്ക്‌ സ്റ്റാളുകളില്‍ നിന്നു പഴയ പുസ്തകങ്ങള്‍ ശേഖരിക്കുന്നതും ഓള്‍ഡ്‌ ഗണത്തിലെ പുസ്തകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.പത്തു വര്‍ഷത്തിലേറെയായി കൊച്ചിയില്‍ ഓള്‍ഡ്‌ ബുക്ക്‌ സെന്ററുകളുണ്ട്‌. നഗരത്തില്‍ പലയിടത്തും പ്രവര്‍ത്തിക്കുന്ന സെന്ററുകളില്‍ എപ്പോഴും തിരക്കുമുണ്ടാകും.പുസ്തകം മറിച്ചു നോക്കാന്‍, സ്വന്തമാക്കാന്‍, സമയം കളയാന്‍... ചിലപ്പോള്‍ ബാല്യത്തിന്റെ ഒരോര്‍മ്മ...ചിലപ്പോള്‍ കൗമാര കാലങ്ങളിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം. നമ്മള്‍ ചവിട്ടിക്കടന്നുപോന്ന ദിനങ്ങളിലേക്ക്‌ ചേര്‍ന്നു നില്‍ക്കുന്ന അനേകം പുസ്തകങ്ങള്‍..... എല്ലാം ഫുട്പാത്തിലൂടെ ധൃതിപ്പെട്ട്‌ നടക്കുന്നതിനിടെ നമ്മെ കാത്തിരിക്കുന്ന വഴിയോര പുസ്തകക്കാഴ്ചകള്‍.

|
|
|
Comments
very good.
sajeev, kozhikod
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code