Friday, May 18, 2012   7:59 PM IST
Vaartha BlogRSS
Loading
സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിനു പുതിയ നേതൃത്വം
Published : Wednesday, November 05, 2008
|
  
Text Size
മെല്‍ബണ്‍

പി.ഡി. പോള്‍

മെല്‍ബണിലെ സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ പുതിയ സാരഥിയായി ഫാദര്‍ ജോണ്‍ അറവങ്കരയെ തെരഞ്ഞെടുത്തു.  മെല്‍ബണിലുള്ള വിവിധ മലയാളി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയാണു സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ്.  വിവിധ പരിപാടികളിലൂടെ സഭാമക്കളില്‍ ഐക്യവും സഹകരണവും വര്‍ദ്ധിപ്പിക്കുവാന്‍ ഫെല്ലോഷിപ് ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഫാദര്‍ ബോബി ഫിലിപ് (മാര്‍ത്തോമ്മാ സഭ), ഫാദര്‍ സെബു പോള്‍ (യാക്കോബായ സഭ) ഫാദര്‍ കെ. വൈ. ചാക്കോ (ഓര്‍ത്തഡോക്സ് സഭ) ഫാദര്‍ വര്‍ഗ്ഗീസ് കുരിശിങ്കല്‍ (ലത്തീന്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.  ശ്രീ. അജയ് ഉമ്മന്‍ സെക്രട്ടറിയായും ജോര്‍ജ് കുര്യന്‍ ഖജാന്‍ജിയായും ചുമതലയേറ്റു.  തോമസ് ജോണ്‍, ജൂഡ് പീറ്റര്‍, സി. ജോയ്, മാത്യു സൈമണ്‍, വര്‍ഗീസ് പൈനാടത്ത്, സാന്റി ഫിലിപ്, തോമസ് എബ്രഹാം എന്നിവര്‍ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടു.

മെല്‍ബണില്‍ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം യാക്കോബായ സഭയുടെ കോഴിക്കോട് ഭദ്രാസനത്തിന്റെ അധിപനായി നിയമിതനായ പൌലോസ് മാര്‍ ഐരേനിയസിന്റെ ഒഴിവിലേക്കാണു ഫാദര്‍ ജോണ്‍ നിയമിതനായത്.  ഫാദര്‍ ജോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെയും ഓക്ക് പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ഇടവകയുടെയും വികാരിയാണ്.
Rate This News :
Latest News