Friday, May 18, 2012   7:59 PM IST
Vaartha BlogRSS
Loading
ഈ വഴിക്കു റോഡില്ല
Published : Thursday, November 06, 2008
|
  
Text Size
കോലഞ്ചേരി

കുഴികളും കുളങ്ങളും, റോഡില്ല. കിഴക്കമ്പലത്തു നിന്നും പൂക്കാട്ടുപടി വഴി ആലുവയിലേക്കുള്ള വഴിയാണിത്‌. റോഡു തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള ബസ്‌ സര്‍വീസ്‌ നിര്‍ത്തിവെയ്ക്കാനൊരുങ്ങുകയാണ്‌ ഉടമകള്‍. പതിവുപോലെ ദുരിതം സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും. ഒരു ബസിന്റെയെങ്കിലും ആക്സില്‍ ഒടിയാത്ത ദിവസങ്ങളില്ലെന്ന്‌ ബസ്‌ ഓണേഴ്സ്‌ അസോസിയേഷന്‍ ഭാരവാ ഹി ഇ.എം നവാസ്‌ പറഞ്ഞു. ടയറുകളുടേയും സ്പെയര്‍ പാര്‍ട്സുകളുടെയും തേയ്മാനം മുമ്പത്തേക്കാളും ഇരട്ടി. നഷ്ടത്തിലേക്കു കൂപ്പുകുത്തുമ്പോള്‍ സര്‍ വീസ്‌ നിര്‍ത്തുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.റോഡ്‌ തകര്‍ന്നിട്ടു മാസങ്ങളാ യി. പരാതികളും പരിഭവങ്ങളുമാ യി നാട്ടുകാരും ബസുടമകളും മുട്ടാത്ത വാതിലുകളില്ല. ഹൃദ്രോഗ ചികിത്സാകേന്ദ്രമായ പഴങ്ങാട്‌ സമരിറ്റന്‍ ആശുപത്രിയിലേക്കു പോകാനുള്ള വഴിയും ഇതു തന്നെ. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതു വലിയ സാഹസം. മഴക്കാലത്ത്‌ കുഴികളില്‍ വെള്ളക്കെട്ട്‌. ജനദുരിതം ഇരട്ടിക്കും. ഇടയ്ക്ക്‌ കുഴിയടക്കാന്‍ അല്‍പ്പം മെറ്റല്‍ ഇറക്കിയതൊഴിച്ചാല്‍ മറ്റൊന്നും നട ന്നില്ല. ഒടുവില്‍ നാട്ടുകാര്‍ റോഡില്‍ മെറ്റല്‍ നിരത്തി കുഴിയട ക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും വിഫലം.



Rate This News :
Latest News