Thursday, February 09, 2012   11:23 AM IST
Supplements
Home>> News>> Kerala News
Kerala News
സ്ഥലമില്ല,പൊലീസ് പരേഡ്‌ തീയറ്ററില്‍
Thursday, November 06, 2008
|
|
|
തിരുവനന്തപുരം

ആര്‍.റിന്‍സ്‌

കേസന്വേഷണത്തില്‍ മികവു കാട്ടുന്ന കേരള പൊലീസിനു പരേഡു നടത്താന്‍ സ്ഥലമില്ല. പ്രശ്നം സ്ഥലപരിമിതി. ഇതുമൂലം വെള്ളിയാഴ്ചപ്പരേഡ്‌ പോലും മുടങ്ങുന്നു. നിര്‍ബന്ധമെങ്കില്‍ സിനിമാ തീയറ്ററുകളിലും സ്കൂള്‍ ഗ്രൗണ്ടുകളിലും ക്ഷേത്രമൈതാനങ്ങളിലും പരേഡ്‌ നടത്തും.

ഫോഴ്സിന്റെ അച്ചടക്കവും ശാരീരികക്ഷമതയും നിലനിര്‍ ത്താനാണ്‌ എല്ലാ സ്റ്റേഷനുകളിലും പരേഡ്‌. മുമ്പിതു ചൊവ്വ, വെള്ളി ദിവസങ്ങളിലായിരുന്നു. അസൗകര്യവും പരിമിതികളും കാരണം പരേഡ്‌ വെള്ളിയാഴ്ചകളില്‍ മാത്രമായി. അതോടെ വെള്ളിയാഴ്ചപ്പരേഡ്‌ എന്ന്‌ അറിയപ്പെട്ടു തുടങ്ങി. വെള്ളിയാഴ്ചകളില്‍ രാവിലെ ഏഴു മുതല്‍ എട്ടു വരെയാണ്‌ പരേഡ്‌.

തലസ്ഥാനത്തു സിറ്റി സ്റ്റേഷനുകളില്‍ മിക്കവയിലും പരേഡ്‌ നടത്താന്‍ സ്ഥലമില്ല. ഗ്രാമ പ്രദേശങ്ങളിലെ പരേഡുകള്‍ക്ക്‌ ആശ്രയിക്കുന്നത്‌ സ്കൂള്‍ ഗ്രൗണ്ടുകളെ. സംസ്ഥാനത്തെ ഭൂരിഭാഗം സ്റ്റേഷനുകളിലും പരേഡ്‌ സ്റ്റേഷനുകള്‍ക്കു പുറത്താണു നടക്കുന്നത്‌.

തിരുവനന്തപുരത്തെ തമ്പാനൂര്‍ സ്റ്റേഷനിലെ പരേഡ്‌ കൈരളി- ശ്രീ തീയറ്റര്‍ കോമ്പൗണ്ടില്‍. സര്‍ക്കാര്‍ തീയറ്ററാണിവ. റെയില്‍വേ കെട്ടിടത്തില്‍ വാടകയ്ക്കാണ്‌ തമ്പാനൂര്‍ സ്റ്റേഷന്‍. കന്റോണ്‍മെന്റ്‌ സ്റ്റേഷനിലെ പരേഡ്‌ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ റോഡില്‍.

ഫോര്‍ട്ട്‌ സ്റ്റേഷനിലെ സ്ഥി തിയും വ്യത്യസ്തമല്ല. സിറ്റി ലിമിറ്റിന്‌ പുറത്തുള്ള വിളപ്പില്‍ശാല സ്റ്റേഷനിലെ പ രേ ഡ്‌ തൊട്ടടുത്തുള്ള അമ്പലമൈതാനത്ത്‌. കരമനയില്‍ പരേഡ്‌ സ്കൂള്‍ ഗ്രൗണ്ടില്‍.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code