സെന്‍സെക്സ് പതിനായിരത്തില്‍ താഴെ
Thursday,
November 06,
2008
മുംബൈ
സെന്‍സെക്സ് വീണ്ടും പതിനായിരത്തില്‍ താഴെ ക്ലോസ് ചെയ്തു. 385.79 നഷ്ടത്തില്‍ 9734.22 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 102.65 പോയിന്റ് നഷ്ടത്തില്‍ 2892. 65 ല്‍ ക്ലോസ് ചെയ്തു.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയും നാണ്യപ്പെരുപ്പ വര്‍ദ്ധനവുമാണ് ഓഹരി വിപണിയില്‍ ഇടിവ് ഉണ്ടാകാന്‍ കാരണം. 365 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് ഒരവസരത്തില്‍ 9635 പോയിന്റ് വരെ എത്തി. മെറ്റല്‍ ഓഹരികള്‍ കനത്ത വില്‍പ്പന നേരിട്ടതാണ് രാവിലെ വിപണിയില്‍ ഇടിവ് വരാന്‍ കാരണം. എന്നാല്‍ ഉച്ചക്ക് ശേഷം വിപണി തിരിച്ചു വരുന്ന കാഴ്ച്ചയാണ് കണ്ടത്. പക്ഷേ നാണ്യപ്പെരുപ്പം വര്‍ദ്ധിച്ചുവെന്ന റിപ്പോര്‍ട്ട് ഓഹരിയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി.
ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ.ടി സൂചികകള്‍ നഷ്ടം നേരിട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ടെക്നോളജീസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരി വിലയിലും ഇടിവ് ഉണ്ടായി.
Close...
Maximum Character Allowed -
4000