Sunday, March 14, 2010   2:37 PM IST
Supplements
Home>> News>> Sports
Sports
ധോണിയെ സസ്പെന്റ് ചെയ്യൂ: ചാപ്പല്‍
Sunday, November 09, 2008
|
|
|
നാഗ്പുര്‍
നാലാം ടെസ്റ്റില്‍ മോശം തന്ത്രങ്ങള്‍ ഉപയോഗിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ രണ്ടു ടെസ്റ്റില്‍നിന്നു സസ്പെന്റ് ചെയ്യണമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ഇയാന്‍ ചാപ്പല്‍. “ഇന്ത്യയുടെ ഓവര്‍ റേറ്റ് വളരെ പിന്നിലായിരുന്നു. അതൊരു തന്ത്രമായി ക്യാപ്റ്റന്‍ മനപൂര്‍വം ഉപയോഗിച്ചതാണ്. ഓവര്‍ നിരക്ക് സ്വാഭാവികമായി കുറഞ്ഞാല്‍ പിഴയിടുകയാണു ചെയ്യുന്നത്. പക്ഷേ, പിഴയൊന്നും ഇന്ത്യക്കാര്‍ക്കു പ്രശ്നമല്ല. കളി വൈകിക്കുന്നത് തന്ത്രമായി ഉപയോഗിച്ചാല്‍ ക്യാപ്റ്റനെ സസ്പെന്റ് ചെയ്യുക തന്നെ വേണം.”- ചാപ്പല്‍ വിശദമാക്കുന്നു.

ഓഫ് സൈഡില്‍ എട്ടു ഫീല്‍ഡര്‍മാരെ വിന്യസിച്ച് ഓസീസ് ബാറ്റ്സ്മാന്മാര്‍ക്കു മൂക്കുകയറിട്ട ധോണി മാജിക്കിനെയും ചാപ്പല്‍ വിമര്‍ശിച്ചു. ഇത് താന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ക്രിക്കറ്റല്ലെന്നാണ് അദ്ദേഹത്തിനു പറയാനുള്ളത്. അമിത പ്രതിരോധം ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വീകാര്യത കുറയ്ക്കുമെന്നും, ഇത്തരം തന്ത്രങ്ങള്‍ക്കെതിരേ നിയമ നിര്‍മാണം വേണമെന്നും ചാപ്പല്‍ ആവശ്യപ്പെട്ടു.

രണ്ടാം ദിവസം ഓവറില്‍ ശരാശരി നാലു റണ്‍സിനടുത്ത് സ്കോര്‍ ചെയ്ത ഓസ്ട്രേലിയയെ മൂന്നാം ദിവസം തളച്ചത് 8-1 ഫീല്‍ഡിങ് തന്ത്രമാണ്. ഓഫ് സൈഡില്‍ എട്ടു ഫീല്‍ഡര്‍മാരെയും ലെഗ് സൈഡില്‍ ഒറ്റ ഫീല്‍ഡറെയും മാത്രം നിര്‍ത്തി, ഓഫ് സ്റ്റമ്പിനു വെളിയില്‍ മാത്രം പന്തെറിയിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ഫലം, ഓസീസ് റണ്‍ റേറ്റ് രണ്ടില്‍ താഴെയാകുക മാത്രമല്ല, മൂന്നാം ദിവസം തന്നെ അവര്‍ ഓളൌട്ടാകുകയും ചെയ്തു.
|
|
|
Comments
gilchrist said sachin is a bad loser. now see who is the bad loser.
ron, kuwait
അവന്മാര്‍ തോക്കാരായപ്പൊല്‍ പിച്ചും പെയും പരയുന്നു. കലി അരിയില്ലെങ്കില്‍ ഒസ്റ്റ്രെലിയക്കു വിമനം പിറ്റിക്കെറ്റാ
ഷാന്‍, കൊച്ചി
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code