Wednesday, February 08, 2012   8:47 PM IST
Supplements
Home>> News>> Business
Business
സെന്‍സെക്സ്‌ up
Monday, November 10, 2008
|
|
|
മുംബൈ

ഓഹരിവിപണിയില്‍ പ്രതീക്ഷയോടെ തുടക്കം. യുഎസിലും യൂറോപ്പിലും വാരാന്ത്യത്തിലുണ്ടായ പോസിറ്റീവ്‌ സൂചനകള്‍ രാവി ലെ വിപണിയില്‍ പ്രതിഫലിച്ചു. സെന്‍സെക്സ്‌ 190 പോയിന്റ്‌ ഉയര്‍ന്ന്‌ 10,155-ലാണു വ്യാപാരം തുടങ്ങിയത്‌. പിന്നീട്‌ അല്‍പ്പം ഇറങ്ങിയ സൂചിക വീണ്ടും കയറി 10,192-ലെത്തി. നിഫ്റ്റി 80 പോയിന്റോളം ഉയര്‍ന്ന്‌ 3,053-ലാണ്‌. ആഗോള പ്രതിസന്ധിക്കിട യി ലും ഇന്ത്യ ഏഴര ശതമാനത്തോ ളം സാമ്പത്തിക വളര്‍ച്ച നേടുമെ ന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന യും വിപണിക്ക്‌ ആവേശം പകരുന്നു. ഒമാനില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ടായിരു ന്നു മന്‍മോഹന്റെ ഈ പ്രസ്താവന. 7.7% വളര്‍ച്ചയാണ്‌ ആര്‍ബിഐ കഴിഞ്ഞമാസം പ്രവചിച്ചത്‌. അതില്‍നിന്ന്‌ ഏറെയൊന്നും താഴോട്ടുപോവുന്നില്ല പ്രധാനമ ന്ത്രി. പലിശ നിരക്കില്‍ വീണ്ടും ഇടിവുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാ ണ്‌ യുഎസ്‌, യൂറോപ്യന്‍ വിപ ണികളെ വാരാന്ത്യം ഉണര്‍ത്തിയത്‌. അമേരിക്കയില്‍ ഡൗ സൂചിക 2.85% ഉയര്‍ന്നു. ഒക്റ്റോബ റില്‍ അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക്‌ 6.5 ശതമാന മായി ഉയര്‍ന്നെന്നു റിപ്പോര്‍ട്ടു വന്നിട്ടുണ്ട്‌. 14 വര്‍ഷത്തിനിടയി ലെ ഉയര്‍ന്ന നിരക്കാണിത്‌. ഈ സാഹചര്യത്തില്‍ പലിശ കുറച്ച്‌ കൂടുതല്‍ പണം വിപണിയിലൊഴുക്കാന്‍ യുഎസ്‌ സര്‍ക്കാര്‍ ത യാറാവുമെന്നാണു സൂചന. ഏഷ്യന്‍ വിപണികളില്‍ ഭൂരിഭാഗവും ഗ്രീന്‍ സോണിലാണ്‌. ഹാങ്ങ്സെങ്ങ്‌ 488 പോയിന്റ്‌ ഉയര്‍ന്നു. നിക്കി 471 പോയിന്റ്‌ നേട്ടത്തിലാണു രാവിലെ. സോള്‍, ഷാങ്ന്‍ഘായ്‌ സൂചികകളും പോസിറ്റീവ്‌. തായ്‌വാന്‍, സ്ട്രെയ്റ്റ്‌ ടൈം സ്‌ ഇന്‍ഡക്സുകള്‍ നേരിയ ഇടിവുകാണിക്കുന്നു. ഓസ്ട്രേലിയന്‍ സൂചികയും രണ്ടു ശതമാ നം നേട്ടമുണ്ടാക്കിയിട്ടുണ്ട്‌.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code