മുംബൈ
അമേരിക്കയിലെ കോര്‍പ്പറേറ്റ് ഫലങ്ങള്‍ മോശമാവുന്നതു വീണ്ടും ഓഹരി വിപണിയെ ബാധിച്ചു. യുഎസ് വിപണിയുടെ ചുവടുപിടിച്ച് ഏഷ്യയിലെ ഭൂരിഭാഗം സൂചികകളും നെഗേറ്റെവ് സോണിലായി. 131 പോയിന്റ് കുറവോടെ 10,405-ലാണു സെന്‍സെക്സ് വ്യാപാരം തുടങ്ങിയത്. പിന്നെയും താഴോട്ടുനീങ്ങിയ സൂചിക 10,314-ല്‍ എത്തി. നിഫ്റ്റിയും ചുവപ്പു തന്നെ- അമ്പതോളം പോയിന്റ് ഇടിഞ്ഞ് 3,098-ല്‍. ഹിന്‍ഡാല്‍കോ, സ്റ്റര്‍ലൈറ്റ്, ടാറ്റാ സ്റ്റീല്‍, ജയ്പ്രകാശ് അസോസിയേറ്റ്സ്, റിലയന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്കു ബിഎസ്‌ഇയില്‍ നാ ലു ശതമാനത്തിലേറെയാണു മൂല്യനഷ്ടം. ചൈനീസ് സര്‍ക്കാരിന്റെ 60,000 കോടി ഡോളര്‍ രക്ഷാപദ്ധതികൊണ്ടും ആഗോള മാന്ദ്യത്തിനു വലിയ മാറ്റമൊന്നുമുണ്ടാവില്ലെ ന്ന വിലയിരുത്തല്‍ ആഗോള ഓഹരി വിപണികളിലുണ്ട്. ഒക്റ്റോ ബറില്‍ ബ്രിട്ടീഷ് റീട്ടെയ്‌ല് വില്‍പ്പന വന്‍തോതില്‍ കുറഞ്ഞതായി കണക്കുകള്‍ വന്ന തും വിനയായി. എഐജി അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് അമേരിക്ക കൂടുതല്‍ സഹായം നല്‍കുമെ ന്ന റിപ്പോര്‍ട്ടുകള്‍ പോസിറ്റീവ് സ്വാധീനം ചെലുത്തിയില്ല.
കോര്‍പ്പറേറ്റ് തിരിച്ചടിയുടെ ക്ഷീണത്തിലാണു യുഎസ് ഓഹരി വിപണി. ജനറല്‍ മോട്ടോഴ്സിന്റെ ഓഹരിക്ക് 62 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ച. ഗോള്‍ഡ്മാന്‍ സാച്സിന് കഴിഞ്ഞ ക്വാര്‍ട്ടറില്‍ നഷ്ടമുണ്ടാ വുമെന്ന പ്രവചനവുമുണ്ട്. യുഎസ് ഇലക്ട്രോണിക്സ് റീട്ടെയ്‌ലര്‍മാരായ സര്‍ക്യൂട്ട് സിറ്റി പാപ്പര്‍ സംരക്ഷണം തേടിയതും യുഎസ് ഓഹരിവിപണിയുടെ ആത്മവിശ്വാസം കളഞ്ഞു. ഡൗ ജോണ്‍സ് 0.82% ഇടിവാണു കാണിച്ചത്. നാസ്ഡാക് 1.86% താഴോട്ടുനീങ്ങി. ജാപ്പനീസ് സൂചിക നിക്കി 4.13% ഇടിഞ്ഞു. കഴിഞ്ഞദിവസം ആറു ശതമാനത്തോളം ഉയര്‍ന്നതാണു നിക്കി. ഹാങ്ങ്സെങ്ങ്, തായ്‌വാന്‍ ഇന്‍ഡക്സുകളും നെഗേറ്റെവ്. സോള്‍, ഷാങ്ന്‍ഘായ് സൂചികകള്‍ ഓപ്പണിങ്ങില്‍ എട്ടും ഏഴും പോയിന്റ് ഉയര്‍ച്ച കാണിച്ചു.
Close...
Maximum Character Allowed -
4000