Thursday, February 09, 2012   12:43 PM IST
Supplements
Home>> News>> Business
Business
വീണ്ടും ഓഹരി ഇടിവ്‌
Wednesday, November 12, 2008
|
|
|
മുംബൈ

വിദേശ ഫണ്ടുകള്‍ വന്‍തോതി ല്‍ വില്‍പ്പനക്കിറങ്ങിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്‌. സെന്‍സെക്സ്‌ 280.36 പോയിന്റ്‌ കുറഞ്ഞ്‌ 9,559.33-ലാണു വ്യാപാരം തുടങ്ങിയത്‌. നിഫ്റ്റി 83.60 പോയിന്റ്‌ ഇടിഞ്ഞ്‌ 2,855.05-ല്‍. ആഗോള വിപണികളിലെ ഇടിവിന്റെ പശ്ചാത്തലത്തിലാണ്‌ ഇന്ത്യയിലെയും നെഗറ്റീവ് ഓപ്പണിങ്‌.

ഒക്റ്റോബറില്‍ എക്സൈസ്‌ നികുതി വരുമാനം കുറഞ്ഞെന്ന വാര്‍ത്തയും സ്വാധീനം ചെലു ത്തി. സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി നികുതി കുറവിനെ ഇടപാടുകാര്‍ കാണുന്നു. രൂപ യുടെ മൂല്യം കുറഞ്ഞ്‌ ഡോളറിന്‌ 48.48 രൂപയായിട്ടുണ്ട്‌. ഇതും ഓഹരി വിപണിയെ സമ്മര്‍ദത്തിലാ ക്കി. ഇന്നലെ 696.47 പോയിന്റ്‌ ഇടിഞ്ഞതാണു സെന്‍സെക്സ്‌.

റിലയന്‍സ്‌ ഇന്‍ഡ്സ്ട്രീസ്‌, റിലയന്‍സ്‌ ഇന്‍ഫ്രാ, ആര്‍കോം, ഇന്‍ഫോസിസ്‌, സത്യം, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്‌, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്‌, എല്‍ ആന്‍ഡ്‌ ടി, ഭെല്‍, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്കു രാവിലെ വന്‍ നഷ്ടം. മറ്റ്‌ ഏഷ്യന്‍ വിപണികളി ലും തകര്‍ച്ചയാണ്‌. നിക്കി രണ്ടു ശതമാനത്തിലേറെ ഇടിഞ്ഞാണു തുടങ്ങിയത്‌. പിന്നീട്‌ അല്‍പ്പം കയറി. ഹാങ്ങ്സെങ്ങ്‌ 267 പോയിന്റ്‌ ഇടിഞ്ഞു. തായ്‌വാന്‍, സോള്‍ സൂചികകളും താഴോട്ട്‌.

അമേരിക്കന്‍ ഓഹരി വിപണിയിലും തകര്‍ച്ച തുടരുന്നു. ഡൗജോണ്‍സ്‌ 176.58 പോയിന്റ്‌ (2%) ഇടിഞ്ഞ്‌ 8,694 ലാണ്‌. എസ്‌ ആന്‍ഡ്‌ പിയും നാസ്ഡാക്കും 2.2% ഇടിഞ്ഞു. അമേരിക്കയിലെ പ്രധാന കമ്പനികള്‍ തകര്‍ച്ചയുടെ വക്കിലായത്‌ ഓഹരി വിപണിയെ ബാധിക്കുന്നു. അലൂമിനിയം നിര്‍മാണക്കമ്പനി അല്‍കോ, ടൈകോ എന്നീ കമ്പനികള്‍ തകരാന്‍ പോവുകയാണെന്നാണു റിപ്പോര്‍ട്ട്‌. വാഹന ഭീമന്‍മാരായ ജനറല്‍ മോട്ടോഴ്സ്‌ പാപ്പര്‍ ഹര്‍ജി കൊടുത്തേക്കുമെന്ന ആശങ്കയും വിപണിയെ സ്വാധീനിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ്‌ യുഎസ്‌ വിപണി തകരുന്നത്‌.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code