Thursday, February 09, 2012   11:20 AM IST
Supplements
Home>> Sub-Urban>> Alwaye
Alwaye
ശോചനീയം കടമറ്റം
Wednesday, November 12, 2008
|
|
|
ദില്‍ഷാദ്‌ മുഹമ്മദ്‌



കൂത്തമ്പലത്തിന്റെ ഘടനാരൂപമുള്ള പ്രവേശനകവാട മുഖപ്പ്‌. കമാനമാതൃകയിലുള്ള വാതില്‍ കൊട്ടാരസദൃശം. മുന്നില്‍ കല്‍വിളക്ക്‌. പുരാതന കേരളീയ വാസ്തുവിദ്യാശൈലിയില്‍ നിര്‍മിച്ച കടമറ്റം പള്ളിയാണിത്‌.ഇപ്പോള്‍ കാര്യങ്ങള്‍ ശോചനീയം. ചരിത്രപ്രസിദ്ധമായ കോലഞ്ചേരി കടമറ്റം സെന്റ്‌ ജോര്‍ജ്‌ പള്ളി അറ്റകുറ്റപ്പണികളും സംരക്ഷണപ്രവര്‍ത്തനങ്ങളും നടത്താത്തതിനാല്‍ നാശത്തിന്റെ വക്കില്‍.

പുരാതന കേരളീയ ക്രൈസ്തവ വാസ്തുവിദ്യാ ശൈലിയിലൂടെ ശ്രദ്ധേയനായ കടമറ്റം പള്ളി സഭാതര്‍ക്കത്തെത്തുടര്‍ന്ന്‌ ഏറെനാളായി അടഞ്ഞുകിടക്കുകയാണ്‌. പള്ളിക്കു മുന്നിലെ മുഖവാരം പതിനാറാം നൂറ്റാണ്ടിനു ശേഷമുണ്ടായ പോര്‍ച്ചുഗീസ്‌ സ്വാധീനത്തെയാണു സൂചിപ്പിക്കുന്നത്‌. ചെറിയ പ്രാര്‍ത്ഥനാ മുറിയും കമാനരൂപത്തിലുള്ള അള്‍ത്താരയും മദ്ബഹയും പൗരാണികത്വത്തിനു തെളിവാണ്‌. പള്ളിയുടെ പിന്നിലും വശങ്ങളിലുമുള്ള ചുമരിന്റെ ഉയര്‍ന്ന ഭാഗത്തു തോക്കേന്തിയ വേട്ടക്കാരന്‍, കുതിരസവാരിക്കാരന്‍, കടുവ, ആന തുടങ്ങിയ വാസ്തുശില്‍പ ശൈലിയെ പ്രതിനിധീകരിക്കുന്നു. 1998 ഓഗസ്റ്റ്‌ രണ്ടിനാണു പള്ളി പൂട്ടിയത്‌. കടമറ്റം പള്ളിക്കു രണ്ടായിരത്തോളം ഇടവകാംഗങ്ങളുണ്ട്‌.

പള്ളിക്കു മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കാനായി ഇപ്പോഴും നിരവധി പേരെത്തുന്നുണ്ടെങ്കിലും 1600 വര്‍ഷം പഴക്കമുള്ള പള്ളി ഇടിഞ്ഞു വീഴാറായെന്നു സമീപവാസികള്‍ തന്നെ പറയുന്നു. കടമറ്റത്തു കത്തനാര്‍ പാതാളത്തില്‍ പ്രവേശിച്ച മാര്‍ഗമെന്നു വിശ്വസിക്കുന്ന കിണറിന്റെ അവസ്ഥയും കഷ്ടം. പൗരാണികതയും വാസ്തുശില്‍പ സാംസ്കാരിക പ്രാധാന്യവും കണക്കിലെടുത്ത്‌ 1968-ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത നിയമപ്രകാരം സംരക്ഷിത സ്മാരകമാക്കിയാല്‍ ഈ പള്ളി ഒരുപക്ഷേ സംരക്ഷിക്കപ്പെട്ടേക്കും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code