Friday, May 18, 2012   8:00 PM IST
Vaartha BlogRSS
Loading
ടൂറിസം വകുപ്പ്‌ ഉന്നതതല യോഗം ഇന്ന്‌
Published : Monday, November 17, 2008
|
  
Text Size
തിരുവനന്തപുരം

ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ടൂറിസം മേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിനും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനുമായി ടൂറിസം വകുപ്പ്‌ ഉന്നതതതല യോഗം വിളിച്ചു. ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ ടൂറിസം മന്ത്രിമാര്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്‌, കെ.ടി.ഡി.സി ഉന്നത ഉദ്യോഗസ്ഥര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, റിസോര്‍ട്ട്‌ ഉടമകള്‍ എന്നിവര്‍ പങ്കെടുക്കും. പ്രതിസന്ധി നേരിടുന്നതിന്‌ പുതിയ വിപണന തന്ത്രങ്ങള്‍ യോഗം ആവിഷ്കരിക്കും.വൈകുന്നേരം നാലരയ്ക്ക്‌ മസ്കറ്റ്‌ ഹോട്ടലിലാണ്‌ യോഗം.
Rate This News :
Latest News