ഇപ്പോള്‍ വില കുറയില്ല:ബജാജ്, ഹീറോ ഹോണ്ട
Tuesday,
November 18,
2008
ന്യൂഡല്‍ഹി
ആദ്യം പലിശ കുറയ്ക്കൂ, അതുകഴിഞ്ഞേ വാഹനങ്ങളുടെ വില കുറയ്ക്കാനാവൂ- രാജ്യസഭാ എംപിയും ബജാജ് ഓട്ടോ ചെയര്‍മാനുമായ രാഹുല്‍ ബജാജ്. വാഹനങ്ങള്‍ക്കു വില കുറയ്ക്കണമെന്ന ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ നിര്‍ദേശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിലകുറയ്ക്കാന്‍ വ്യവസായികളുടെ കൈവശം മാന്ത്രികവടിയൊന്നുമില്ല. ബാങ്കുകള്‍ കുറഞ്ഞ പലിശയ്ക്കു പണംതന്നാല്‍ വാഹനങ്ങളുടെ വിലയും കുറയും- അദ്ദേഹം വിശദീകരിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വാഹനവില കുറയ്ക്കാനാവില്ലെന്ന് ഹീറോ ഹോണ്ടയും വ്യക്തമാക്കി. വില കുറച്ചതുകൊണ്ട് ഡിമാന്‍ഡ് കൂടുമെന്നു കരുതുന്നില്ലെന്നും കമ്പനി പറയുന്നു. മിനിമം വേജും ഇന്ധനവിലയും കൂടിയിരിക്കുകയാണ്. പിന്നെ എങ്ങനെയാണു വാഹനങ്ങളുടെ വില കുറയ്ക്കുക- ഹീറോ ഹോണ്ട മോട്ടോഴ്സ് ചെയര്‍മാന്‍ ബ്രിജ് മോഹന്‍ ലാല്‍ മുഞ്ചാല്‍ ചോദിക്കുന്നു. നിര്‍മാണച്ചെലവു കുറഞ്ഞാലേ വാഹനവില കുറയൂ എന്നായിരുന്നു ഫോക്സ്‌വാഗന്‍ ഇന്ത്യ എംഡി കെ.കെ.സ്വാമിയുടെ പ്രതികരണം.
Close...
Maximum Character Allowed -
4000