Friday, May 18, 2012   8:01 PM IST
Vaartha BlogRSS
Loading
അഭയകേസ്‌: 3 പേര്‍ അറസ്റ്റില്‍
Published : Wednesday, November 19, 2008
|
  
Text Size
കൊച്ചി

അഭയകേസുമായി ബന്ധപ്പെട്ട് രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയെയും സി ബി ഐ അറസ്റ്റ് ചെയ്തു. ഫാ. ജോസ്‌ പൂതൃക്കയെയും ഫാ. തോമസ്‌ കോട്ടൂരിനെയും സി.ബി.ഐ ഇന്നലെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. സിസ്റ്റര്‍ സെഫിയെ ഇന്ന് അറസ്റ്റ് ചെയ്തെന്നാണു സൂചന.

അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വന്റിന്റെ സമീപവാസിയായ സഞ്ജു പി. മാത്യുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിനെത്തുടര്‍ന്നു ലഭിച്ച വിവരമനുസരിച്ചാണ്‌ മൂവരെയും ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്‌.
അഭയ താമസിച്ചിരുന്ന കോണ്‍വന്റിലെ നിത്യസന്ദര്‍ശകരെക്കുറിച്ചാണ് ഇയാളോടു ചോദിച്ചിരുന്നത്‌. വൈദികരിരുവരെയും കന്യാസ്ത്രീയെയും നേരത്തെ നാര്‍കോ ടെസ്റ്റിന്‌ വിധേയരാക്കിയിരുന്നു.
Rate This News :
Latest News