Tuesday, February 09, 2010   5:44 PM IST
Supplements
Home>> Headlines
Latest News
മാറാട്: CBI അന്വേഷണത്തിനു ശുപാര്‍ശ
Wednesday, November 19, 2008
|
|
|

തിരുവനന്തപുരം

മാറാട്‌ കൂട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിനു സംസ്ഥാനമന്ത്രിസഭ ശുപാര്‍ശ ചെയ്തു. മാറാട്‌ പ്രത്യേക കോടതിയില്‍ 29നു രണ്ടാം കലാപക്കേസ്‌ വിധി വരാനിരിക്കെയാണു തീരുമാനം.

വിധിപ്രസ്താവം മാറ്റിവയ്ക്കാനാവശ്യപ്പെട്ടു ഹര്‍ജി നല്‍കേണ്ടെന്നു പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുണ്ട്‌. സുരക്ഷാ കാരണങ്ങളാല്‍ വിധി പ്രസ്താവം നീട്ടിവയ്ക്കണമെന്ന്‌ ആവശ്യപ്പെടാനായിരുന്നു നേരത്തെ തീരുമാനം. ഇതു മൂന്നാം തവണയാണ്‌ കേസില്‍ സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്‌.

ഗൂഢാലോചന, തീവ്രവാദിബന്ധം, ബാഹ്യശക്തികളുടെ ഇടപെടല്‍, ആയുധശേഖരണം എന്നിവ സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യുമെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അറിയിച്ചു.

ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നാഷണല്‍ സെക്രട്ടേറിയറ്റ് രൂപീകരിക്കും. ആശാപുരം ക്ലേ ഫാക്റ്ററി അക്രമത്തെക്കുറിച്ച് ജില്ലാ കലക്റ്ററുടെ റിപ്പോര്‍ട്ട് തേടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code