Thursday, February 09, 2012   1:47 PM IST
Supplements
Home>> News>> Business
Business
അംബാസഡര്‍മാര്‍ക്കും കഷ്ടകാലം
Wednesday, November 19, 2008
|
|
|
വമ്പന്‍ കമ്പനികളുടെ ചെല വുചുരുക്കല്‍ പരസ്യമേഖലയിലേക്കും. ബ്രാന്‍ഡ്‌ അംബാസ ഡര്‍മാരുടെ കാശുചോരുമെന്നാണു റിപ്പോര്‍ട്ടുകള്‍. പര സ്യ ത്തില്‍നിന്ന്‌ കോടികള്‍ വാ രു ന്ന ഷാരൂഖ്‌ ഖാന്‍, അമീര്‍ഖാന്‍, എം.എസ്‌ ധോണി, സെയ്‌ ഫ്‌ അലിഖാന്‍ തുടങ്ങിയ സെലിബ്രിറ്റി ബ്രാന്‍ഡ്‌ അംബാസ ഡര്‍മാര്‍ക്ക്‌ ഇതു തിരിച്ചടിയാവും.

പരസ്യവരുമാനത്തില്‍ വര്‍ഷംതോറും കോടികള്‍ നേടുന്നവ രാണു ബോളിവുഡ്‌, ക്രിക്കറ്റ്‌ താരങ്ങള്‍. പ്രതിസന്ധി മൂലം വലിയ കമ്പനികളെല്ലാം ചെല വുചുരുക്കല്‍ ആരംഭിച്ചുകഴി ഞ്ഞു. ബ്രാന്‍ഡ്‌ അംബാസഡ ര്‍മാര്‍ക്കു കരാറുകള്‍ പുതുക്കി നല്‍കുമ്പോള്‍ വര്‍ധന വരുത്താറുണ്ട്‌. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ഈ ഇന്‍ക്രിമെന്റ്‌ വേണ്ടെന്നാണു കമ്പനികളുടെ തീരുമാനം.

താരങ്ങളുടെ പ്രതിഫലം 40% വരെ കുറയ്ക്കാനും കമ്പനികള്‍ ആലോചിക്കുന്നതായി പറയുന്നു. വിവിധ കമ്പനികള്‍ പരസ്യഷൂട്ടിങ്ങുകള്‍ തത്കാലം നിര്‍ത്തിവയ്ക്കാനും തുടങ്ങിയിട്ടുണ്ട്‌.

എസ്‌ആര്‍കെ ബ്രാന്‍ഡിനായി അമീര്‍ഖാന്‍ വാങ്ങുന്നത്‌ ആറുകോടി രൂപയാണ്‌. മോ ട്ടറോളയുടെ ബ്രാന്‍ഡ്‌ അംബാസഡറായ അഭിഷേക്‌ ബച്ചന്‌ അടുത്തവര്‍ഷം കരാര്‍ പുതുക്കുമ്പോള്‍ അഞ്ചുകോടിയില്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യത യില്ലെന്നാണ്‌ ഈ രംഗത്തുള്ളവര്‍ പറയുന്നത്‌. ലെവീസുമായി 12 കോടിയുടെ കരാറുള്ള അക്ഷയ്കുമാറിന്റെ പ്രതിഫലം കുറയ്ക്കാന്‍ കമ്പനി ആവശ്യപ്പെട്ടതായാണു ശ്രുതി.

ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ ആദായനികുതി നല്‍കു ന്ന വ്യക്തി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ എം.എസ്‌. ധോണിയാണ്‌. കോര്‍പ്പറേറ്റ്‌ വേള്‍ഡി ലെ വന്‍കിടക്കാരെയാണു വരുമാനത്തിന്റെ കാര്യത്തില്‍ ധോ ണി ഇപ്പോള്‍ കടത്തിവെട്ടുന്ന ത്‌. പ്രശസ്തമായ പല കമ്പനികളുടെയും പരസ്യത്തില്‍ ധോണിയുണ്ട്‌. ജാര്‍ഖണ്ഡിലെ പര സ്യങ്ങളില്‍ കൂടുതലും ധോണിയാണ്‌.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code