Friday, March 12, 2010   11:01 AM IST
Supplements
Home>> News>> Business
Business
ഇന്ത്യയിലും തകര്‍ച്ച
Thursday, November 20, 2008
|
|
|
മുംബൈ

യുഎസ്‌ വിപണിയുടെ ചുവടുപിടിച്ച്‌ ഇന്ത്യന്‍ ഓഹരി സൂചികകളും ഇടിയുന്നു. ഓപ്പണിങ്‌ ട്രേഡില്‍ സെന്‍സെക്സ്‌ 386.80 പോയിന്റ്‌ താഴ്‌ന്ന്‌ 8,386.98-ലായിരുന്നു. നിഫ്റ്റി നൂറിലേറെ പോയിന്റ്‌ ഇടിഞ്ഞ്‌ 2,634-ല്‍ എത്തി. തുടര്‍ച്ചയായി ഏഴാം ദിവസമാണ്‌ ഇന്ത്യന്‍ സൂചികകള്‍ നഷ്ടത്തില്‍ നില്‍ക്കുന്നത്‌. റിയല്‍റ്റി സ്റ്റോക്കുകള്‍ക്കാണ്‌ രാവിലെ കൂടുതല്‍ ക്ഷീണം.

ഇന്നലെ രാവിലെ നേട്ടത്തിലായിരുന്ന ഇന്ത്യന്‍ സൂചികകള്‍ ഉച്ചകഴിഞ്ഞ്‌ ഇടിയാന്‍ തുടങ്ങിയിരുന്നു. യൂറോപ്യന്‍ വിപണികള്‍ ദുര്‍ബലമെന്ന റിപ്പോര്‍ട്ടുവന്നതോടെയാണിത്‌. സെന്‍സെക്സ്‌ 163.42 പോയിന്റ്‌ ഇടിഞ്ഞ്‌ 8773.78-ലാണു ക്ലോസ്‌ ചെയ്തത്‌. നിഫ്റ്റി വ്യാപാരത്തിനിടയിലെ ഉയര്‍ന്ന നിലയായ 2772-ല്‍ നിന്ന്‌ 2635-ലേക്കു വീണു.

ഏഷ്യന്‍ വിപണികള്‍ റെഡ്സോണിലാണ്‌. നിക്കി 3.5% ഇടിഞ്ഞു. ഹാങ്ങ്സെങ്ങ്‌ 5.27%. സ്ട്രെയ്റ്റ്സ്‌ ടൈംസ്‌ 2.88%.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code