Friday, May 18, 2012   8:04 PM IST
Vaartha BlogRSS
Loading
‘കൊന്നതെന്ന് അന്നേ തോന്നി’
Published : Thursday, November 20, 2008
|
  
Text Size
മട്ടാഞ്ചേരി

വി.കെ.എ. കരിം

ചക്കാമ്മാടത്ത്‌ ബാറ്ററിക്കട നടത്തുന്ന എന്‍.കെ. പങ്കജാക്ഷന്റെ മനസില്‍ സിസ്റ്റര്‍ അഭയയുടെ മരണ ദിനം ഇന്നലെയെന്നപോലെ. അന്ന്‌ കോട്ടയം ഫയര്‍സര്‍വീസില്‍ അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഓഫീസറായിരുന്നു ഇദ്ദേഹം.

പയസ്‌ ടെന്ത്‌ കോണ്‍വന്റിലെ കിണറ്റില്‍ നിന്ന്‌ അഭയയുടെ മൃതദേഹം മുങ്ങിയെടുത്തതു പങ്കജാക്ഷന്റെ നേതൃത്വത്തിലായിരുന്നു. സംഭവമറി ഞ്ഞു കോണ്‍വന്റിലെത്തിയപ്പോള്‍ അവിടെ കണ്ടത്‌ അദ്ദേ ഹം ഇങ്ങനെ വിവരിക്കുന്നു:

ഒരു വലിയ ഹാളിലാണ്‌ അടുക്കള. ഫ്രിഡ്ജു തുറന്നുകിടന്നിരു ന്നു. വാതില്‍ കട്ടിളപ്പടിയില്‍ അഭയയുടെ ശിരോവസ്ത്രം ഉടക്കിക്കിടക്കുന്നു. വെള്ളംനിറച്ച കുപ്പി നിലത്തു കിടപ്പുണ്ടായിരുന്നു. സമീപത്ത്‌ ഒരു ചെരിപ്പുംകിണറിന്റെ പകുതിഭാഗം മുറിക്കുള്ളില്‍. അവിടം മതില്‍കെട്ടി വേര്‍തിരിച്ചിട്ടുണ്ട്‌. പിടിവലി നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും. അതിനാല്‍ ചെന്നയുടന്‍ മനസില്‍ തട്ടിയതു കൊലപാതകം എന്നുതന്നെയായിരുന്നു.

അഭയ വീണുകിടന്നിരുന്ന കിണറ്റില്‍ 20 അടിയോളം വെള്ളം. വെള്ളത്തില്‍ മുങ്ങിയശേഷം പാതാളക്കരണ്ടി ഉപയോഗിച്ചാണു ശരീരം മുകളിലെത്തിച്ചത്‌. മൃതദേഹം മുകളിലെത്തിച്ചശേഷം പൊലീസുദ്യോഗസ്ഥന്‍ മൈക്കിളിന്റെ നടപടികള്‍ സംശയത്തിന്റെ ബലം വര്‍ധിപ്പിക്കുകയാണുണ്ടായത്‌.

അഭയയുടെ ശരീരം ഡിവൈഎസ്പി മൈക്കിള്‍ നിര്‍ബന്ധപൂര്‍വം അഗ്നിശമന ഉദ്യോഗസ്ഥരില്‍ നിന്നുവാങ്ങി. സാധാരണരീതിയില്‍ തങ്ങള്‍ത ന്നെ ശരീരം ആശുപത്രിയില്‍ എത്തിക്കുകയാണ്‌ പതിവ്‌.

മരിച്ചെന്നു ഡോക്റ്റര്‍ സര്‍ട്ടിഫൈ ചെയ്തശേഷമേ പൊലീസിനു കൈമാറൂ. പക്ഷെ സിസ്റ്റര്‍ അഭയയുടെ കാര്യത്തില്‍ ഡിവൈഎസ്പി കാണിച്ച ധൃതി എന്തിനായിരുന്നുവെന്നു സ്വഭാവികമായും സംശയിക്കേണ്ടതുണ്ട്‌- അദ്ദേഹം പറഞ്ഞു.

ഈ കേസുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ചിനും സിബിഐയ്ക്കും മൊഴി നല്‍കിയിട്ടുണ്ട്‌. സത്യം ഇവരെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്‌. പങ്കജാക്ഷന്‍ പറഞ്ഞു. മട്ടാഞ്ചേരി ഫയര്‍ ഓഫീസറായാണു പങ്കജാക്ഷന്‍ വിരമിച്ചത്‌. അമരാവതിയിലാണു താമസം.
Rate This News :
Latest News