Tuesday, February 07, 2012   12:29 PM IST
Supplements
Home>> Regional>> Kochi
Kochi
റയില്‍വേ ഗേറ്റ്‌ വീണ്ടും തകരാറില്‍
Friday, November 21, 2008
|
|
|
കൊച്ചി

ഇടപ്പള്ളി റെയില്‍വേ ഗേറ്റ്‌ വീണ്ടും തകരാറിലായി. നൂറുകണക്കിനു വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. യാത്രക്കാര്‍ ക്കു വിനയാകുന്ന ഗേറ്റ്പ്രശ്നം പരിഹരിക്കാന്‍ ഇതേവരെ നട പടിയൊന്നുമില്ല. ഏകപരിഹാര മായ മേല്‍പ്പാലനിര്‍മാണം ഇഴഞ്ഞു നീങ്ങുന്നു. തിരക്കേറിയ സമയങ്ങളില്‍ ഗേ റ്റ്‌ തകരാറിലാകുന്നതാണു പതിവുകാഴ്ച. ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന എന്‍എച്ച്‌ 17-ല്‍ സാധാരണനിലയില്‍ത്തന്നെ ഗതാഗതക്കുരുക്കാണ്‌. ഗേറ്റ്‌ അടയുമ്പോള്‍ പ്രശ്നം രൂക്ഷമാകും. ഗേറ്റ്‌ അട ഞ്ഞാല്‍ മഞ്ഞുമ്മല്‍-കളമശേരി വഴിയാണു ഗതാഗതം തിരിച്ചുവിടുന്നത്‌. കൊച്ചിയിലെത്തണമെങ്കില്‍ പത്തു കിലോമീറ്ററോളം അധികം സഞ്ചരിക്കണം.

ആശുപത്രിയിലേക്കു രോഗികളുമായെത്തുന്ന വാഹനങ്ങള്‍ ഗേറ്റില്‍ കുടുങ്ങിയ സംഭവങ്ങളും നിരവധി. അടിയന്തരവൈദ്യസഹാ യം ലഭിക്കേണ്ട സാഹര്യങ്ങളില്‍ ആശുപത്രിയിലെത്താന്‍ മണിക്കൂറുകളോളം വൈകുന്ന അവസ്ഥയുമുണ്ട്‌. രാവിലെയും വൈകിട്ടുമാണു കനത്ത ഗതാഗതകുരുക്ക്‌.

ട്രെയ്ന്‍ കൂടുതലുള്ള സമയങ്ങളില്‍ മിനിറ്റുകളുടെ വ്യത്യാസത്തിലാണു ഗേറ്റ്‌ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്‌. റെയില്‍വേ സ്റ്റേഷന്‍ ഗേറ്റിനു തൊട്ടടുത്തായതിനാല്‍ ട്രെയ്നുകളുടെ വേഗത കുറയ്ക്കുന്നതു സമയന ഷ്ടം ഇരട്ടിയാക്കും. ഗേറ്റ്‌ യഥാസ മയം അറ്റകുറ്റപ്പണി നടത്താത്തതാണു തകരാറിനു മുഖ്യകാര ണം.വര്‍ഷങ്ങളായുള്ള ഗതാഗത പ്രശ്നത്തിനു ശാശ്വതപരിഹാര മെന്ന നിലയിലാണ്‌ ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്‌. എന്നാല്‍ നാളുകളേറെയായിട്ടും പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഉടന്‍ തുടങ്ങുമെ ന്ന പ്രഖ്യാപനത്തില്‍ കൂടുതലൊ ന്നും നടക്കുന്നുമില്ല.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code