Tuesday, February 07, 2012   2:47 PM IST
Supplements
Home>> Vaartha Life>> Economix
Economix
കേക്കുകള്‍ക്കിനിപുത്തന്‍ രുചി
Friday, November 21, 2008
|
|
|
ജോസഫ്‌ റോയ്‌

രൂപം മാറും, ഭാവം മാറും... കേക്കുകളെപ്പറ്റിയാണു പറയുന്നത്‌. ഇക്കുറി ക്രിസ്മസിന്‌ പുതുമയാര്‍ന്ന കേക്കുകള്‍ പിറവിയെടുക്കും. പുതിയ നിറവും രുചിയും ഗുണവും. ബേക്കറികളില്‍ പുതിയൊരു വസ്തു കണ്ടാല്‍ മുഖം തിരിക്കരുത്‌. ഒരുപക്ഷേ അതു നിങ്ങള്‍ വാങ്ങാനുദ്ദേശിച്ചുചെന്ന കേക്കുതന്നെയാവാം.അപകടകാരികളായ ഫുഡ്‌ കളറുകള്‍ ഉപയോഗിക്കരുതെന്നു ബേക്കേഴ്സ്‌ അസോസിയേഷന്‍ കേരള(ബേക്ക്‌) ബേക്കറി ഉടമകളോടു നിര്‍ദ്ദേശിച്ചതിനാലാണു മാറ്റം. കേക്കുനിര്‍മാണത്തില്‍ അടിസ്ഥാനനിലവാരവും ശുചിത്വവും വേണം. ഈ മേഖലയില്‍ പുതിയ ടെക്നിക്കുകളും ടെക്നോളജിയും വരണം. ക്രിസ്മസിനു ബേക്കിന്റെ നയം ഇതാണ്‌. വിദേശരാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന സോയാബീന്‍ ഉത്പന്നങ്ങള്‍ മലയാളിക്കു പരിചയപ്പെടുത്താനും ബേക്കിനു പരിപാടിയുണ്ട്‌. ഇതിനുള്ള പദ്ധതികള്‍ അണിയറയിലാണ്‌. അമേരിക്കന്‍ സോയാബീന്‍ സൊസൈറ്റിയുടെ പങ്കാളിയായ ഇന്ത്യന്‍ അസോസിയേഷനാണിതിനു നേതൃത്വം. അവരുമായി ചര്‍ച്ചകള്‍ തുടരുന്നു. ഫൈബര്‍, വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവകൊണ്ടു സമ്പന്നമായ സോയാബീന്‍ നമ്മുടെ ഭക്ഷണത്തിലും ഭക്ഷ്യവിപണിയിലും അത്ര സുപരിചതമല്ല. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇതു കണ്ടാലായി. ഇതിന്റെ ഉപയോഗവും മിക്കവര്‍ക്കും വലിയ പിടിയില്ല. അതിനാല്‍ വിദഗ്ധരുടെ സഹായത്തോടെയാകും സോയാബീന്‍ ഉത്പന്നങ്ങള്‍ ബേക്ക്‌ അവതരിപ്പിക്കുക.ശരീരത്തിനാവശ്യമായ ഫാറ്റി ആസിഡുകളാണു സോയാബീനിന്റെ പ്രത്യേകത. മത്സ്യ എണ്ണയില്‍ ധാരാളമടങ്ങുന്ന ഈ ഫാറ്റിആസിഡുകള്‍ക്കു നിരവധി തരം കാന്‍സറുകളെ ചെറുക്കുവാനുള്ള കഴിവുണ്ട്‌. രുചിയും പോഷണ മൂല്യവും ഒത്തുചേര്‍ന്ന സോയാബീന്‍ ബേക്കറി സാധനങ്ങളില്‍ ഇനി പ്രധാന ചേരുവയാകുമെന്നു ബേക്ക്‌ പ്രസിഡന്റ്‌ പി.എം ശങ്കരന്‍ പറഞ്ഞു. ബേക്കറികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബോര്‍മകള്‍ക്കു ശുചിത്വവും ആധുനികസാങ്കേതിക മികവും കൈവരുത്തുന്നതിനുവേണ്ടി ബേക്ക്ഫിറ്റ്‌ എന്ന പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code